പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ആരോഗ്യം സൌന്ദര്യം > പക്ഷാഘാതം സ്‌ത്രീകളില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പക്ഷാഘാതം സ്‌ത്രീകളില്‍
പക്ഷാഘാതത്തിന് യാതൊരു പക്ഷപാതവുമില്ല. പക്ഷേ, ലക്ഷണങ്ങളുടെ കാര്യത്തില്‍ പുരുഷനും സ്‌ത്രീയും എന്ന വ്യത്യാസമുണ്ട് താനും. വാഷിംഗ്‌ടണിലെ മിഷിഗണ്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പൊതുവെ സ്ത്രീകളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍ പാരമ്പര്യമായി കണ്ടുവരുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. പാരമ്പര്യമായി പക്ഷാഘാതം വരുന്നവര്‍ക്ക് കാണപ്പെടുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.

1) ധമനികളില്‍ തടസം സൃഷ്‌ടിക്കപ്പെടുന്നത് കാരണം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തയോട്ടം ഉണ്ടാകില്ല.
2) ശരീരത്തിന്‍റെ ഒരു ഭാഗത്തു മാത്രം ശക്തമായ തരിപ്പോ, ക്ഷീണമോ അനുഭവപ്പെടുക,
3) സാധാരണ പോലെ സംസാരിക്കാന്‍ തടസ്സമനുഭവപ്പെടുക,
4) കാഴ്‌ച നഷ്‌ടപ്പെടുക തുടങ്ങിയവയാണ് പുരുഷന്മാരില്‍ പൊതുവെ കണ്ടുവരുന്ന ലക്ഷണങ്ങള്‍.

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകളില്‍ കണുന്ന ലക്ഷണങ്ങള്‍ അവരുടെ ചികിത്സ വൈകിക്കുന്നതിന് തന്നെ കാരണമാകും. പക്ഷാഘാതം വന്ന സ്ത്രീകളില്‍, അവരുടെ മാനസിക നിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും, ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സമകാലിക ബോധം നഷ്‌ടപ്പെടുത്തുകയും ചെയ്യും.

ഈ ലക്ഷണങ്ങള്‍ പക്ഷാഘാതത്തിന്‍റേതാണെന്ന് എളുപ്പത്തില്‍ കണ്ടു പിടിക്കാന്‍ കഴിയില്ല. അതിനാല്‍ പക്ഷാഘാതം വന്ന സ്‌ത്രീകള്‍ക്ക് രോഗത്തിന്‍റെ പ്രാരംഭഘട്ടത്തില്‍ ചികിത്സയെത്തിക്കാനും കഴിയില്ല. സ്‌ത്രീകളില്‍ മറ്റ് ശാരീരിക ലക്ഷണങ്ങള്‍ക്കതീതമായി ഡോക്‌ടര്‍മാര്‍ ശ്രദ്ധിക്കേണ്ടത് ഇടയ്ക്കിടക്ക് ഉണ്ടാകുന്ന ബോധക്ഷയം പോലുള്ള കാര്യങ്ങളിലാണെന്ന് 2009ലെ പക്ഷാഘാതം സംബന്ധിച്ച അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍ ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച ലിസാബെത്
പറയുന്നു.

സ്‌ത്രീകളില്‍ രോഗം കണ്ടുപിടിക്കാന്‍ വൈകുന്നത് കൊണ്ട് പലപ്പോഴും പക്ഷാഘാതം വന്ന സ്ത്രീകളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിയാറില്ല. പക്ഷാഘാതം ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനെക്കാള്‍ കൂടുന്നതിനും കാരണം ഇതാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മാറിയ കണ്‍പീലി സങ്കല്പം
കാ‍ര്‍കൂന്തലിന്‍ സൌന്ദര്യം
സുന്ദരിമാര്‍ പുകവലിച്ചാല്‍
നാടിന് ആഘോഷം; പിങ്കിക്ക് ആശ്വാസം
മെലിയാനൊരുങ്ങും മുമ്പ്...
കണ്ണേ ഉറങ്ങുറങ്ങ്...