പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ആരോഗ്യം സൌന്ദര്യം > മാറിയ കണ്‍പീലി സങ്കല്പം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാറിയ കണ്‍പീലി സങ്കല്പം
IFMIFM
കാലം മാറിയതനുസരിച്ച് സുന്ദരിമാ‍രുടെ സൌന്ദര്യ സങ്കല്പങ്ങളും മാറിമറിഞ്ഞു. ആദ്യമൊക്കെ മുഖമൊന്നു മിനുക്കാന്‍ ആയിരുന്നു ആഗ്രഹിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍, ആഗ്രഹിച്ച രീതിയില്‍ മിനുക്കിയെടുക്കുന്നതില്‍ ആണ് താല്പര്യം. അത് ത്രെഡ് ചെയ്താണെങ്കിലും ശരി, ശസ്ത്രക്രിയ ചെയ്താണെങ്കിലും ശരി.

മുമ്പ് മുകളിലേക്ക് ഉയര്‍ത്തി വളച്ച രൂപത്തില്‍ കണ്‍പീലി രൂപപ്പെടുത്തുന്നതിലായിരുന്നു സുന്ദരിമാര്‍ക്ക് താല്പര്യം. എന്നാല്‍, കാലം കുതിച്ചിങ്ങെത്തിയപ്പോള്‍ കണ്‍പീലികളും സ്‌റ്റൈല്‍ മാറ്റി. ഉയര്‍ന്ന് വളഞ്ഞ കണ്‍പീലിക്ക് പകരം, താഴ്ന്ന് കനം കുറഞ്ഞ കണ്‍പീലികള്‍ക്ക് ആണ് ഇപ്പോള്‍ ഡിമാന്‍ഡ്. തങ്ങളുടെ കണ്‍പീലികള്‍ ഇത്തരത്തില്‍ ഒരുക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി പോലും നടത്തുന്നവരുണ്ട്.

തങ്ങളുടെ സുന്ദരമായ മുഖം കൂടുതല്‍ സുന്ദരമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ‘കടുംകൈ’കള്‍ക്ക് തരുണീമണികള്‍ തയ്യാറാകുന്നത്. സര്‍ജറിയില്‍ നിലവിലുള്ള കണ്‍പീലി ആദ്യം ഉയര്‍ത്തി വയ്ക്കും. പിന്നീട്, നടുഭാഗത്തായി ചെറിയ രീതിയില്‍ വളയ്ക്കുന്നതോടെ അസാധാരണമായ ‘മുഖഭാവം’ കൈവരുകയാണ് ചെയ്യുന്നത്.

രണ്ടുവര്‍ഷം മുമ്പ് ജര്‍മ്മനിയിലെ റീജെന്‍സ്‌ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ഭാവിയുടെ കണ്‍പീലി സ്വപ്നം ‘താഴ്ന്ന് വളഞ്ഞതായിരിക്കുമെന്ന്’ ഗവേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. അത് വ്യക്തമാക്കുന്ന വിധത്തിലാണ് യുവസുന്ദരിമാര്‍ തങ്ങളുടെ ‘കണ്‍പീലി‘കള്‍ക്ക് പുത്തന്‍ രൂപം തേടി ഇറങ്ങുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കാ‍ര്‍കൂന്തലിന്‍ സൌന്ദര്യം
സുന്ദരിമാര്‍ പുകവലിച്ചാല്‍
നാടിന് ആഘോഷം; പിങ്കിക്ക് ആശ്വാസം
മെലിയാനൊരുങ്ങും മുമ്പ്...
കണ്ണേ ഉറങ്ങുറങ്ങ്...
വാലന്‍റൈന്‍ വരുന്നു...ഒരുങ്ങണ്ടേ?