പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ആരോഗ്യം സൌന്ദര്യം > വ്യായാമം ചെയ്യുമ്പോള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വ്യായാമം ചെയ്യുമ്പോള്‍
IFMIFM
ശരീരത്തിന് ആയാസം നല്‍കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ഇതിനായി ചെറിയ ദൂരങ്ങള്‍ നടന്നു തന്നെ പോകുക, എസ്കലേറ്റര്‍ ഒഴിവാക്കി പടികളെ ആശ്രയിക്കാം.

കാലുകള്‍ക്ക് വ്യായാമം നല്‍കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ഫിറ്റ്നസിനു മാത്രമല്ല സമ്മര്‍ദ്ദം കുറയ്ക്കാനും ഇതുകൊണ്ടു കഴിയും. സമ്മര്‍ദ്ദം കുറയാതെ നില്‍ക്കുന്നത് തലകറക്കവും ബോധക്ഷയവും ഉണ്ടാക്കും. ചെറിയ എയറോബിക്സ് മുറകള്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കും.

മികച്ച പരിശീലനത്തിനു മുന്‍പ് അടിസ്ഥാനപരമായ പരിശീലനം അത്യാവശ്യമാണ്. ഇത് നല്ല പരിശീലനത്തിന് ശരീരത്തെ ഒരുക്കുന്നു. വ്യായാമം അത്യാവശ്യമാണ്. നല്ല ആരോഗ്യത്തിനായി വ്യായാമം ചെയ്യുക. വ്യായാമം വേദന ഉണ്ടാക്കുന്നെങ്കില്‍ കാരണം കണ്ടുപിടിക്കുക.

വ്യായാ‍മം പരമാവധി ഫല ചെയ്യാന്‍ എയിറോബിക്സും സ്ട്രങ്‌ത് ട്രെയിനിങ്ങും നിര്‍ബ്ബന്ധമായും ഉള്‍പ്പെടുത്തുക. ശരീരത്തിന് ഇത് ആവശ്യമാണ്. ഓടുക, വേഗത്തില്‍ നടക്കുക, നൃത്തം ചെയ്യുക എന്നിവ ഹൃദയമിടിപ്പ് കൂട്ടും. ഇത് കൂടുതല്‍ സമയം ചെയ്ത് ശീലിക്കുക.

വ്യായാമം ഒരു ദിനചര്യയാക്കുക. ആഴ്ചയില്‍ 4-5 ദിവസമെങ്കിലും കൃത്യമായി നിശ്ചയിച്ച സമയത്ത് വ്യായാമം ചെയ്യുക. വ്യായാമത്തിലൂടെ ഉണ്ടാകുന്ന ഭാരം കുറയുക, പേശികള്‍ വികസിക്കുക തുടങ്ങിയ മാറ്റങ്ങള്‍ നിരീക്ഷിച്ച് രേഖപ്പെടുത്തുക.

വ്യായാമത്തിടയ്ക്ക് ശരീരത്തിന് അല്‍പ്പം വിശ്രമം കൊടുക്കാം. വ്യായാമത്തില്‍ എല്ലാ ദിവസവും ഒരേ പേശികള്‍ ഒരേ രീതിയില്‍ ഉപയോഗിക്കരുത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജോലിയോ..? സൂക്ഷിക്കണേ...
മെലിയാനൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കൂ
കണ്ണിലെ കൃഷ്ണമണി പോലെ
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍
എല്ലാം തകര്‍ക്കുന്ന ആ വേദന...
മുഖകാന്തിക്ക് ചില ഹോംടിപ്സ്