പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ആരോഗ്യം സൌന്ദര്യം > ജോലിയോ..? സൂക്ഷിക്കണേ...
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജോലിയോ..? സൂക്ഷിക്കണേ...
PTIPTI
ജോലിയില്‍ അമിതശ്രദ്ധ കൊടുക്കുന്ന ആളാണോ നിങ്ങള്‍. ജോലിക്കാര്യത്തില്‍ ഒരേസമയം മടുപ്പും, ആവശ്യം സൃഷ്ടിക്കുന്ന ആസക്തിയും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ. എന്നാല്‍ സൂക്ഷിക്കണം...

ബേണ്‍‌ഡ് ഔട്ട് സിന്‍ഡ്രോമിനേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മടുപ്പോടെ തുടരുന്ന ജോലിയില്‍ എട്ടു പത്തു വര്‍ഷം പിന്നിടുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നിനും കഴിയാത്ത അവസ്ഥ അനുഭവപ്പെടും. ജോലിയും വയ്യ. ഒന്നിനും വയ്യ. ആകെയൊരു മടുപ്പ്.

ശാരീരികമായും അസ്വസ്ഥതയും ക്ഷീണവുമുണ്ടാകാം. സ്ത്രീകളുടെ കാര്യത്തില്‍ ഇതിനു സാദ്ധ്യത കൂടുതലാണ്. തികഞ്ഞ പ്രൊഫഷണല്‍ ജീവിതം നയിക്കുമ്പോള്‍ ജീവിതം യാന്ത്രികമാകാനുള്ള സാദ്ധ്യത അധികമാണ്. ജോലിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നവര്‍ക്കും ഈ അവസ്ഥക്ക് സാദ്ധ്യത കൂടുതലാണ്.

ഒരു വിവരവും മനസ്സില്‍ സൂക്ഷിച്ചുവയ്ക്കുന്നില്ല. കണക്കുകൂട്ടാന്‍ കാല്‍ക്കുലേറ്റര്‍, എന്തു വിവരവും ശേഖരിച്ചു സൂക്ഷിക്കാന്‍ കമ്പ്യൂട്ടര്‍, എന്തുമറിയാന്‍ ഇന്‍റര്‍നെറ്റ് എന്നിങ്ങനെ തലച്ചോറിന് പണി നന്നേ കുറവായിരിക്കും. ഈ ആശ്രയത്വവും ഇത്തരമൊരു മടുപ്പുണ്ടാക്കാം.

ജോലിയില്‍ മടുപ്പോ, കരിയറില്‍ തിരിച്ചടിയോ സമ്മര്‍ദ്ദങ്ങളോ ഉണ്ടാകുമ്പോള്‍ നടത്തുന്ന തിരിഞ്ഞുനോട്ടം സ്ത്രീകളെ കൂടുതല്‍ വൈകാരികമായി ബാധിക്കും. ഒന്നും നേടിയില്ലെന്ന തോന്നലും, മനസ്സിനെ ബാധിച്ച നിരാശയും പെട്ടന്നു തളര്‍ത്തുന്നു.

വിവാഹിതകളാണെങ്കിലും ജീവിതത്തില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങളും സമ്മര്‍ദ്ദവും ഇരട്ടിക്കുകയും ചെയ്യുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മെലിയാനൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കൂ
കണ്ണിലെ കൃഷ്ണമണി പോലെ
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍
എല്ലാം തകര്‍ക്കുന്ന ആ വേദന...
മുഖകാന്തിക്ക് ചില ഹോംടിപ്സ്
സ്തനാര്‍ബ്ബുദം തടയാന്‍ പേരക്ക