പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ആരോഗ്യം സൌന്ദര്യം > കണ്ണിലെ കൃഷ്ണമണി പോലെ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കണ്ണിലെ കൃഷ്ണമണി പോലെ
IFMIFM
കണ്ണിലെ കൃഷ്ണമണി പോലെ എന്ന് സാധാരണ പറയുന്നത് സൂക്ഷ്മതയുടെ കാര്യത്തിലാണ്. വാസ്തവത്തില്‍ കൃഷ്ണമണിയോളം സുരക്ഷ വേണ്ടതാണ് കണ്ണ്. പുതിയ ജീവിത സാഹചര്യങ്ങള്‍ പുതിയ തലമുറയുടെ കണ്ണുകളുടെ ആരോഗ്യത്തെ എത്രമാത്രം ബാധിച്ച് എന്ന് നമുക്കറിയാം.

കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്നു. ടിവിയുടെയും കമ്പ്യൂട്ടറിന്‍റെയും ഉപയോഗം ഒരു പ്രധാന കാരണമണ്. സമൂഹത്തില്‍ നല്ലൊരു വിഭാഗത്തിന്‍റെ ഉപജീവമാര്‍ഗ്ഗമാണ് കമ്പ്യൂട്ടര്‍. ടെലിവിഷനു മുന്നില്‍ ചിലവഴിക്കുന്നത് മണിക്കൂറുകള്‍.

പഠിക്കുന്നതു കറിക്കരിയുന്നതും ഓഫീസ് ഫയല്‍ നോക്കുന്നതുമൊക്കെ ടിവിക്കു മുന്നില്‍. കണ്ണിലെ പേശികള്‍ക്ക് വേണ്ടത്ര വിശ്രമവും വ്യായാമവും അത്യാവശ്യമാണ്. കമ്പ്യൂട്ടര്‍, ടിവി ഉപയോഗിക്കുമ്പോള്‍ പത്തുമിനിട്ടു കഴിയുമ്പോള്‍, കണ്ണുകള്‍ ചിമ്മുക. ഒരു മിനിറ്റു നേരം അടച്ചുവയ്ക്കുന്നതും നന്ന്.

ആകാശത്തേക്കോ പച്ചപ്പിലേക്കോ നോക്കിയിരിക്കുന്നത് കണ്ണിന് സ്വാസ്ഥ്യം നല്‍കും. വെള്ളത്തിലൂടെ വരുന്ന സൂര്യരശ്മി കണ്ണിന് ആരോഗ്യം നല്‍കും. വെള്ളത്തില്‍ കൂടി സൂര്യനേ നോക്കുന്നത് നല്ലതാണ്.

എല്ലാത്തിലും ഉപരി കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം. രാത്രി ഉറക്കമിളച്ച് ടിവി, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത് നല്ലതല്ല. വൈറ്റമിന്‍ എ കൂടുതലായി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും നന്ന്. ഇലക്കറികള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും വേണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍
എല്ലാം തകര്‍ക്കുന്ന ആ വേദന...
മുഖകാന്തിക്ക് ചില ഹോംടിപ്സ്
സ്തനാര്‍ബ്ബുദം തടയാന്‍ പേരക്ക
പ്രകൃതിവഴിയില്‍ സൌന്ദര്യം
മുടി സംരക്ഷിക്കുമ്പോള്‍...