പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ആരോഗ്യം സൌന്ദര്യം > മുഖകാന്തിക്ക് ചില ഹോംടിപ്സ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മുഖകാന്തിക്ക് ചില ഹോംടിപ്സ്
IFMIFM
മുഖം വെട്ടിത്തിളങ്ങണമെന്ന് ഏത് സുന്ദരിയാണ് ആഗ്രഹിക്കാത്തത്. വേണ്ടതെല്ലാം വിപണിയില്‍ സുലഭമാണ് താനും. എന്തെങ്കിലുമൊന്നു വാങ്ങാമെന്നു വച്ചാലോ കെമിക്കല്‍ പേടി ഉറക്കം കെടുത്തുകയും ചെയ്യും.

ഇതിന് വീട്ടില്‍ തന്നെ സ്വയം ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. അല്‍പ്പം കസ്തൂരി മഞ്ഞള്‍ അരച്ച് ഉഴുന്നുപൊടിയും ചേര്‍ത്ത് ചാലിക്കുക. അല്‍പ്പം പനിനീരിലായാല്‍ കൂടുതല്‍ നന്ന്. പത്തുമിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകിനോക്കൂ. മുഖം ക്ലീന്‍ ക്ലീന്‍.

മുഖത്ത് പുഴുക്കുത്തുപോലെ പുള്ളികളാണോ നിങ്ങളെ അലട്ടുന്നത്. ഓറഞ്ച് തിന്ന ശേഷം അതിന്‍റെ തൊലി ഉണക്കിപ്പൊടിച്ച് അല്‍പ്പം പാല്‍പ്പാടയും ചേര്‍ത്ത് കുഴച്ച് മുഖത്തുപുരട്ടാം. അതല്ലെങ്കില്‍ അല്‍പ്പം രക്തചന്ദനം അരച്ച് ചെറുതേനില്‍ ചാലിച്ച് ഉറങ്ങും മുന്‍പ് മുഖത്തുപുരട്ടാം.

കടലമാവ് അല്‍പ്പം നാരങ്ങാനീരും പശുവിന്‍ പാലും ചേര്‍ത്ത് കുഴച്ച് മുഖത്തിടുക. നല്ല ഒന്നാംതരം ക്ലെന്‍‌സറാണിത്. തണുത്ത വെള്ളത്തില്‍ കഴുകിക്കഴിഞ്ഞാല്‍ വേറൊന്നും ചിന്തിക്കേണ്ട. ചെറുനാരങ്ങാനീര്‍ പഞ്ചസാര തരിയിട്ട് അല്‍പ്പം തിരുമ്മി മയപ്പെടുത്തി മുഖത്തു തേച്ചുപിടിപ്പിക്കൂ. പ്രകൃതിദത്തമായി ഒന്നാംതരം സ്ക്രബായി. അലര്‍ജിയുമില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്തനാര്‍ബ്ബുദം തടയാന്‍ പേരക്ക
പ്രകൃതിവഴിയില്‍ സൌന്ദര്യം
മുടി സംരക്ഷിക്കുമ്പോള്‍...
ഗര്‍ഭിണികള്‍ കഫീനെ സൂക്ഷിക്കുക!
കാല്‍‌വേദന സൂക്ഷിക്കുക !
കുഞ്ഞോമനയ്ക്ക് തൂക്കം കുറവോ...