പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ആരോഗ്യം സൌന്ദര്യം > പ്രകൃതിവഴിയില്‍ സൌന്ദര്യം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രകൃതിവഴിയില്‍ സൌന്ദര്യം
IFMIFM
സൌന്ദര്യവും പ്രകൃതിയും തമ്മില്‍ അവിഭാജ്യമായ ബന്ധമാണുള്ളത്. മറ്റെന്തൊക്കെ ഉപയോഗിച്ചാലും കിട്ടാത്ത ഭംഗി പ്രകൃതിദത്തമായ ഒരു വിദ്യകൊണ്ട് സാധിക്കും. അല്ലെങ്കില്‍ പരീക്ഷിച്ചുനോക്കൂ.

അല്‍പ്പം പച്ചമഞ്ഞളും, ആര്യവേപ്പിലയും അരച്ചു മുഖത്തിട്ട് ഒരുവിധം ഉണങ്ങുമ്പോള്‍ കഴുകിക്കളഞ്ഞ ശേഷം പനിനീര്‍ പുരട്ടിനോക്കൂ. എത്ര ഫേഷ്യല്‍ ചെയ്താലും കിട്ടാത്ത ഭംഗി മുഖത്തിനുകിട്ടും. മാത്രമല്ല രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോളത്തെ താത്ക്കാലിക ഭംഗി മാത്രമായിരിക്കില്ല ഇതിന്.

രാവിലെ വെറും വയറ്റില്‍ പഴവര്‍ഗ്ഗങ്ങള്‍ എന്തെങ്കിലും സ്ഥിരമായി കഴിച്ചുനോക്കൂ. അരമണിക്കൂര്‍ കഴിഞ്ഞ ശേഷം മാത്രം ചായ മതി. നിങ്ങള്‍ക്കൊരു പുതിയ തിളക്കം ലഭിക്കും. ഉറപ്പ്. ഒരല്‍പ്പം പഴുത്ത പപ്പായയുടെ കാമ്പ് അല്‍പ്പം തേനില്‍ കുഴച്ച് മുഖത്തിട്ട ശേഷം കഴുകിക്കളയൂ. വെട്ടിത്തിളങ്ങും എന്നു മാത്രമല്ല ബ്ലാക്ക് ഹെഡ്സു വന്ന വഴിപോലും കാണില്ല.

കരിക്കിന്‍‌വെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നാണ്. കോഴിമുട്ടയുടെ വെള്ള അല്‍പ്പം പശുവിന്‍‌പാല്‍ ചേര്‍ത്തു മുഖത്തുപുരട്ടു. ത്വക്കിനു നല്ല മാര്‍ദ്ദവവും പ്രസരിപ്പും കിട്ടും. അല്‍പ്പം കഴിഞ്ഞ് പയര്‍ പൊടിയോ, കടലമോവോ കൊണ്ട് കഴുകിക്കളയുക.

പനിനീരും പാല്‍പ്പാടയും ചേര്‍ത്ത് മുഖത്തുപുരട്ടുന്നത് ത്വക്കിന് ഒന്നാംതരമാണ്. കാരറ്റ് നീരും വെള്ളരി നീരും സമാസമം ചേര്‍ത്ത് മുഖത്തു പുരട്ടിനോക്കൂ. ചര്‍മ്മത്തിന്‍റെ കാളിമ മാറുമെന്ന് മാത്രമല്ല, നല്ല നിറവും കിട്ടും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുടി സംരക്ഷിക്കുമ്പോള്‍...
ഗര്‍ഭിണികള്‍ കഫീനെ സൂക്ഷിക്കുക!
കാല്‍‌വേദന സൂക്ഷിക്കുക !
കുഞ്ഞോമനയ്ക്ക് തൂക്കം കുറവോ...
മോഡല്‍ പോലെ സുന്ദരിയാകാന്‍
മുഖം വെട്ടിത്തിളങ്ങാന്‍...