പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > അരോഗ്യം സൌന്ദര്യം > കരീനയുടെ ചര്‍മ്മ രഹസ്യം !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരീനയുടെ ചര്‍മ്മ രഹസ്യം !
IFMIFM
താഷന്‍ സുന്ദരി കരീനാ കപൂരി‌ന്‍റെ സൈസ് സീറോ ബോഡിയേക്കാള്‍ നമ്മുടെ കൊച്ചുസുന്ദരിമാരെ സ്വാധീനിച്ചത് കരീനയുടെ തിളങ്ങുന്ന ചര്‍മ്മമാണ്. നേരിയ പാടോ ചുളിവോ ഇല്ലാത്ത തന്‍റെ മിന്നുന്ന ചര്‍മ്മത്തിന്‍റെ രഹസ്യം കരീന വെളിപ്പെടുത്തിയിരിക്കുന്നു.

“യോഗ ചെയ്യുന്നതിനു പുറമേ ഞാന്‍ ചെയ്യുന്ന മറ്റൊരു കാര്യം പൂര്‍ണ്ണമായും വെജിറ്റേറിയന്‍ ആയിരിക്കുക എന്നതാണ്. അത് ആരോഗ്യത്തോടെയും സൌന്ദര്യത്തോടെയും ഇരിക്കാന്‍ എന്നെ സഹായിക്കുന്നു.” കരീന പറയുന്നു.

“പൂര്‍ണ്ണ സസ്യഭോജി ആയിരിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇറച്ചി കഴിക്കുന്നതിനോട് ഞാന്‍ എതിരാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കൂ. അതാണ് ആരോഗ്യത്തിനു നന്ന്.” കരീന പറയുന്നു.

2006ലാണ് കരീന സസ്യേതര ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചതത്രേ. പൂര്‍ണ്ണ വെജിറ്റേറിയന്‍ ആയ മുന്‍ കാമുകന്‍ ഷാഹിദ് കപൂറിനൊപ്പം ചുറ്റിയടിക്കാന്‍ തുടങ്ങിയപ്പൊഴാണ് അത്. ഷാഹിദുമായി തെറ്റിപ്പിരിഞ്ഞിട്ടും ബെബോ സസ്യഭുക്കായി തുടരുന്നു.

2007ല്‍ ഏറ്റവും ആകര്‍ഷകത്വമുള്ള വെജിറ്റേറിയനെ കണ്ടെത്താന്‍ പെറ്റ നടത്തിയ വോട്ടെടുപ്പില്‍ ബെബോ ഒന്നാമതെത്തിയത് വെറുതെയാണോ?
കൂടുതല്‍
അഴകൊഴുകും ചര്‍മ്മത്തിന് !
അമ്മയ്ക്കും സുന്ദരിയാകാം
മേക്കപ്പ് ചെയ്യുമ്പോള്‍ !
മനസ്സും സൌന്ദര്യവും
പൂപോലഴകിന്...
മുടിയഴകിന് ഹെന്ന