കുര്‍ത്തി തന്നെയാണ് ഇപ്പോ കൌമാരക്കാരുടെ താരം. അല്‍പ്പം കുലീനത കലര്‍ന്ന ഗ്ലാമര്‍ വേണോ, അതോ ആരുമൊന്നു വിളരുന്ന ഹോട്ട് ലുക്ക് തോന്നണോ എന്തായാലും വഴിയുണ്ട്. ചൂടോ തണുപ്പോ ആകട്ടെ കുര്‍ത്തി ഒന്നാം തരം വേഷമാണ്.
കുര്‍ത്തികളില്‍ വൈവിദ്ധ്യത്തിലും പ്രിയത്തിലും മുന്നില്‍ നില്‍ക്കുന്നത് കോട്ടണ്‍ കുര്‍ത്തികളാണെന്നത് മറ്റൊരു കാര്യം. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന വസ്ത്രങ്ങള്‍, ചൂടു കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും ആവശ്യത്തിനു വായുസഞ്ചാരം ഉള്ളതുമാണ്. വിപുലമായ സമ്മര്‍, വിന്‍റര്‍ കളക്ഷനുകളാണ് ഇന്ത്യന്‍ നഗരങ്ങളില്‍ കൌമാരത്തെ തേടി എത്തുന്നത്.
തണുപ്പു കാലത്ത് ധരിക്കാന്‍ ഷിഫോണ്‍, ജോര്‍ജറ്റ് ക്രേപ്പ് തുണികളിലുള്ള കുര്‍ത്തികള്‍ സുലഭം. നനവിനു പെട്ടന്നു പിടികൊടുക്കില്ലെന്നതു തന്നെ ഇവയുടെ മെച്ചം. ചൂടുകാലത്ത് ആശ്വാസം പകരാന്‍ വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള കോട്ടന്‍ കുര്‍ത്തികളും.
ആഘോഷ വേളകളിലും ചടങ്ങുകളിലും വിയര്‍ത്തു കുളിച്ച് ‘ഔട്ട് ഓഫ് ഫാഷന്‍’ ആയി പോകുന്നതിന് ചൂടിനെ കുറ്റം പറഞ്ഞുകൂടാ. ഇക്കാര്യത്തില്‍ കുറച്ചു ശ്രദ്ധ കൂടിയേ തീരു. ഓറഞ്ച്, മഞ്ഞ നിറങ്ങളാണ് വേനലില്‍ തിളങ്ങുന്നത്. വേനല്‍ക്കാലത്തിന്‍റെ ഫാഷന്‍ മഞ്ഞ കലര്‍ന്ന ഷേഡുകളും തൂവെള്ളയുമാണ്.
ഒരു അയഞ്ഞ വെള്ള ഷര്‍ട്ടും ഫിറ്റ് ജീന്‍സും പരീക്ഷിച്ചുനോക്കൂ. ഏത് ആള്‍ക്കൂട്ടത്തിലും നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. ചൂടില്‍ നിങ്ങളുടെ സൌന്ദര്യത്തെ അട്ടിമറിക്കാന്‍ ഈ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അത്ര എളുപ്പമല്ല. ജീന്‍സ് വിഭാഗത്തില്‍ തന്നെ കോട്ടണ്‍ കലര്‍ന്ന വിവിധയിനങ്ങള്‍ ലഭ്യമാണ്.
|