പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ഫാഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജീന്‍സ് ഫോര്‍ ടീന്‍സ്  Search similar articles
ജീന്‍സ്
IFMIFM
ഏത് അവസരത്തിലും ഇണങ്ങുന്ന ഒരു വേഷം ചോദിച്ചാല്‍ നമ്മുടെ പെണ്‍‌കുട്ടികള്‍ പറയുക ജീന്‍സ് എന്നാകും. സ്ട്രെയിറ്റ്‌ സ്കിന്‍ ഫിറ്റ്, ബൂട്ട് കട്ട്, സ്ട്രെച്ചബിള്‍ മോഡലുകള്‍, ത്രീ ഫോര്‍ത്ത്, വ്യത്യസ്തത വിരിയുന്ന ചൈനീസ് ഫാഷനുകള്‍, വിലകുറഞ്ഞ അണ്‍ബ്രാന്‍ഡഡ് ഇനങ്ങള്‍ തുടങ്ങി യുവത്വത്തെ മോഹിപ്പിക്കാന്‍ വിപണിയില്‍ ആവശ്യത്തിന് ജീന്‍സ് വൈവിദ്ധ്യങ്ങളുണ്ട്.

ജീന്‍സ് ഏതു അവസരത്തിനും യോജിക്കും എന്നു പറയുന്നത് ഭംഗിവാക്കല്ല‌. ജീന്‍സിനൊപ്പം ഒരു സെമി ഫിറ്റ് ഷര്‍ട്ട് ധരിച്ചുനോക്കൂ. ഓഫീസില്‍ തിളങ്ങാന്‍ അതു തന്നെ ധാരാളം. പാര്‍ക്കിലും ബീച്ചിലുമൊക്കെ ഐസ്ക്രീം തിന്നു നടക്കാന്‍ ഒരു ടീഷര്‍ട്ട് മാത്രം മാറ്റിയാല്‍ മതിയാകൂ. ആഘോഷ വേളകളോ പാര്‍ട്ടിയോ ആണെങ്കില്‍ അമ്മയുടെ പട്ടുസാരി വെട്ടിത്തയ്ച്ച ഡെക്കറേറ്റഡ് കുര്‍ത്തി ജീന്‍സിനോടൊപ്പം അണിഞ്ഞോളൂ.

ഇനി ഒരു ജീന്‍സിനൊപ്പം പല നിറത്തിലുള്ള ടോപ്പുകള്‍ ധരിക്കാം. ഒറ്റ നിറവും പ്രിന്‍റഡും ഡെക്കറേറ്റഡും മാറിമാറി പരീക്ഷിക്കാം. അണ്‍ബ്രാന്‍ഡഡ് ഇനങ്ങളോടാണ് കൌമാരത്തിനു ഭ്രമം. പ്ലെയിന്‍ ബ്രാന്‍ഡഡ് ഇനങ്ങളെക്കാള്‍ വ്യത്യസ്തത ഇവിടെയാണ്. ചൈനയില്‍ നിന്നു ഡ്രാഗണ്‍ പ്രിന്‍റും ചെഗുവേരയും കാസ്ട്രോയുമൊക്കെ ജീന്‍സിനു പിന്നില്‍ ഇടം പിടിക്കുന്നു.

സ്ട്രെയിറ്റ്‌ സ്കിന്‍ ഫിറ്റാണ്‌ ഇപ്പോള്‍ ട്രെന്‍ഡി. ശരീരത്തോട്‌ ഒട്ടി അത്യാവശ്യം വടിവുകള്‍ പ്രകടമാക്കുന്നതിന് സ്കിന്‍ ഫിറ്റും സില്‍ക്കി ടൈപ്പ്‌ സ്ട്രെച്ചബില്‍- നോ സ്ട്രെച്ചിള്‍ ജീന്‍സുകള്‍ ധാരാളം. 500 മുതല്‍ 1300 രൂപ വിലയുള്ളവയാണ് കൂടുതല്‍ വിറ്റഴിയുന്നത്. കാര്‍ഗോസ് ഒരു സമയത്ത് ഭ്രമം ആയെങ്കിലും ജീന്‍സിന്‍റെ അടുത്തെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇരിക്കുമ്പോ ഊര്‍ന്നു പോകുന്ന അടിവസ്ത്രത്തിന്‍റെ ബ്രാന്‍ഡു വരെ കാണാന്‍ കഴിയും. ലോ-വേസ്റ്റിനും പ്രിയം കുറഞ്ഞിട്ടില്ല. ഹൈവേസ്റ്റ് ജീന്‍സുകളാണ് ഇപ്പോള്‍ ഫാഷന്‍. ഹൈ‌വേസ്റ്റ് ജീന്‍സിനൊപ്പം മനോഹരമായ ബെല്‍റ്റുകളാകും ഇനി തരംഗമാകുക.
കൂടുതല്‍
പ്രകൃതിയെ രക്ഷിക്കാന്‍ നേഹ റാമ്പില്‍
സിന്ദൂരപ്പൊട്ടിന്‍റെ പിന്നില്‍
ആഘോഷവേളകള്‍ക്കു മാറ്റുകൂട്ടാന്‍ മെഹന്തി
ചില മൂക്കുത്തിക്കാര്യങ്ങള്‍
അനുയോജ്യം ഈ വസ്ത്രധാരണം
ചണ ഉത്പന്നത്തിന് പ്രിയമേറുന്നു