പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > പാചകം > ഞണ്ട് ഉലര്‍ത്തിയത്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഞണ്ട് ഉലര്‍ത്തിയത്
ഏറെ ആസ്വാദ്യകരമായ ഞണ്ട് ഉലര്‍ത്ത് സ്വയം പാകംചെയ്തു നോക്കൂ...

ചേര്‍ക്കേണ്ടവ‍:

ഞണ്ട് വേവിച്ച് കഴമ്പ് എടുത്തത് 1 കപ്പ്
സവാള അരിഞ്ഞത് 1 കപ്പ്
പച്ചമുളക് 6
ഇഞ്ചി 1 കഷ്ണം
കറിവേപ്പില 2 തണ്ട്
കുടമ്പുളീ 2 കഷ്ണം
മുളകുപൊടി 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി 1/4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
മസാലപ്പൊടി 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:

ഞണ്ട് വൃത്തിയാകി എടുത്ത് ഉപ്പു ചേര്‍ത്ത് അല്‍പ്പം വെള്ളവുമൊഴിച്ച് വേവിക്കുക. അരിഞ്ഞ പച്ചമുളക്, കുടമ്പുളി, ചതച്ച ഇഞ്ചി,കറിവേപ്പില, ഉപ്പ് എന്നിവ ഒന്നിച്ചുചേര്‍ത്തു വേവിച്ചെടുക്കുക. അതിനുശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടായി കഴിയുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ സവാള ഇട്ട് ഇളക്കുക. തവിട്ടുനിറം വരുമ്പോള്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ക്കുക. അതില്‍ ആദ്യം വേവിച്ച കൂട്ടും ഞണ്ടും കുടഞ്ഞിട്ട് നന്നായി ഇളക്കി ഉപയോഗിക്കുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലെയേര്‍ഡ് ബനാന പുഡ്ഡിംഗ്
മാങ്ങാക്കറി
മക്രോണി ചീസ്
വാഴപ്പിണ്ടി തോരന്‍
ഫ്രൂട്ട് കേക്ക്
വെജിറ്റബിള്‍ കുറുമ