പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > പാചകം > ചുക്ക്‌ സ്ക്വാഷ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചുക്ക്‌ സ്ക്വാഷ്‌
ചുക്ക് ഒരു സര്‍വ്വരോഗ സംഹാരിയാണ്. സ്ക്വാഷ് ഉണ്ടാക്കുമ്പോള്‍ ചുക്കും ഉപയോഗപ്പെടുത്താം. ഇതാ ചുക്ക് സ്ക്വാഷ്...

ചേര്‍ക്കേണ്ടവ:

ചുക്ക്‌ ഇടിച്ച്‌ ചതച്ചെടുത്തത്‌ 2 കപ്പ്
പഞ്ചസാര 1 കിലോ
വെള്ളം പഞ്ചസാര അലിയാനുള്ളത്
ചെറുനാരങ്ങാ നീര്‌ 15 കപ്പ്‌

ഉണ്ടാക്കുന്ന വിധം:

ഒരു ദിവസം മുഴുവന്‍ പഞ്ചസാര വെള്ളത്തില്‍ കലക്കി വച്ചശേഷംഅതില്‍ ചുക്ക്‌ ചതച്ചെടുത്തത്‌ ഇട്ട്‌ അടുപ്പില്‍ വച്ച്‌ ചൂടാക്കുക. പഞ്ചസാര മുഴുവന്‍ ഉരുകിവരുമ്പോള്‍ മറ്റൊരു പാത്രത്തിലേക്ക്‌ ഒഴിച്ച്‌ എടുക്കുക. അതില്‍ ചെറുനാരങ്ങയുടെ നീര്‌ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ചെടുക്കുക. ഇത്‌ നല്ലവണ്ണം തണുത്ത ശേഷം കഴുകിയുണക്കിയ കുപ്പികളിലാക്കി സൂക്ഷിക്കാം. സ്ക്വാഷ്‌ റെഡി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പച്ചത്തക്കാളി മുട്ടത്തോരന്‍
കത്തിരിക്കാ മസാല
ഉഴുന്ന്‌പരിപ്പ്‌ കറി
ബീറ്റ്‌റൂട്ട് ഓറഞ്ച് വൈന്‍
മിക്സഡ് വെജിറ്റബിള്‍ ദോശ
ചോക്ലേറ്റ് ക്രീം ബണ്‍