ഹണിമൂണ്‍ ചിത്രങ്ങള്‍ സ്വകാര്യ ബാങ്കിന്റെ രാജ്യമെങ്ങുമുള്ള മാനേജര്‍മാര്‍ക്ക് അയച്ചയാള്‍ പിടിയില്‍

ജലന്ധര്‍| WEBDUNIA|
PRO
സ്ത്രീധന പ്രശ്നത്തെത്തുടര്‍ന്ന് ഭാര്യയുമൊത്തുള്ള ഹണിമൂണ്‍ ചിത്രങ്ങള്‍ അമ്മായിയമ്മ ജോലിചെയ്യുന്ന ബാങ്കിന്റെ രാജ്യമെമ്പാടുമുള്ള മാനേജര്‍മാര്‍ക്ക് ഇ മെയില്‍ അയച്ച് പരസ്യപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റിലായി.

സ്ത്രീധനക്കേസ് കൊടുത്ത് പീഡിപ്പിക്കുന്നതില്‍ അരിശം പൂണ്ടാണ് ഇയാള്‍ ഹണിമൂണ്‍ ചിത്രങ്ങള്‍ നിരവധി ബാങ്ക് മാനേജര്‍മാര്‍ക്ക് അയച്ചുകൊടുത്തതെന്നാണ് പരാതി.

ഭാര്യയുടെ അമ്മ ജോലി ചെയ്യുന്ന പാട്യാല ബാങ്കിന്റെ മാനേജര്‍മാരുടെ ഇന്‍ബോക്‌സിലേക്കാണ് അശ്ലീല ചിത്രങ്ങള്‍ എത്തിയത്. പാട്യാല ബാങ്കിന്റെ രാജ്യം മുഴുവനുമുള്ള മാനേജര്‍മാര്‍ക്ക് ഇയാള്‍ ചിത്രങ്ങള്‍ അയച്ചതായാണ് പരാതി.

ജലന്ധര്‍ സ്വദേശിയായ റ്റാനിയ ഗോയലാണ് ഭര്‍ത്താവ് നിതിന്‍ ഗോയലിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഇവരെ മര്‍ദ്ദിക്കാറുണ്ട് എന്നും പരാതിയില്‍ പറയുന്നു.

ഭാര്യയുടെ വീട്ടുകാരില്‍ നിന്നും അഞ്ച് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ റ്റാനിയയെ മര്‍ദ്ദിച്ചിരുന്നത് എന്ന് പൊലീസ് വിശദീകരണം. റ്റാനിയ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ താമസം.

തനിക്കെതിരായ ആരോപണങ്ങള്‍ നിതിന്‍ ഗോയല്‍ നിഷേധിച്ചു. താന്‍ സ്ത്രീധനം ആവശ്യപ്പെടുകയോ ഭാര്യയെ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഇയാള്‍ പറയുന്നത്. തന്റെയും ഭാര്യയുടെയും ചില സന്തോഷകരമായ നിമിഷങ്ങള്‍ ഇയാള്‍ ചില പത്രങ്ങള്‍ക്കും അയച്ചു കൊടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :