ആദ്യ വനിത മുഖ്യ വിവരാവകാശ കമ്മീഷണറായി ദീപക് സന്ധു ചുമതലയേറ്റു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഇന്ത്യയിലെ ആദ്യ വനിത മുഖ്യ വിവരാവകാശ കമ്മീഷണറായി ദീപക് സന്ധു ചുമതലയേറ്റു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ ദീപക് സന്ധുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു

മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന സത്യാനന്ദ മിശ്ര വിരമിച്ചതിനെത്തുടര്‍ന്നാണ് ദീപക് സന്ധുവിന്റെ നിയമനം. 1971 ബാച്ചിലെ ഐഐഎസ് ഉദ്യോഗസ്ഥയാണ് ദീപക് സന്ധു. നാല് വര്‍ഷമായി ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സ്ഥാനത്ത് തുടരുകയായിരുന്നു ഇവര്‍.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറല്‍, ദൂരദര്‍ശനില്‍ ഡയറക്ടര്‍ ജനറല്‍, ആള്‍ ഇന്ത്യാ റേഡിയോയില്‍ ഡയറക്ടര്‍ ജനറല്‍ എന്നീ സ്ഥാങ്ങള്‍ വഹിച്ചിട്ടുണ്ട്. 1967 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഗുരിന്ദര്‍ സിങ് സന്ധുവാണ് ഭര്‍ത്താവ്.

മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റ ദീപക് സന്ധുവിന്റെ പ്രധാന വെല്ലുവിളി മുപ്പതിനായിരത്തോളം കെട്ടിക്കിടക്കുന്ന പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുകയെന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :