എനിക്ക് ജീവിക്കണം- പെണ്‍കുട്ടി അമ്മയോട് പറഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ക്രൂരപീഡനത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴും തനിക്ക് ജീവിക്കണം എന്ന ആത്മവിശ്വാസം പെണ്‍കുട്ടി പ്രകടമാക്കിയിരുന്നു. 23കാരിയായ ആ വിദ്യാര്‍ഥിനി ജീവിക്കാനുള്ള ആഗ്രഹം അമ്മയേയും സഹോദരനേയും അറിയിച്ചിരുന്നു. തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നും ആവശ്യപ്പെട്ടു.

തന്നെ ദ്രോഹിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും എന്ന നിശ്ചയദാര്‍ഢ്യം അവള്‍ക്ക് ഉണ്ടായിരുന്നു. ആംഗ്യങ്ങളിലൂടെയും കുറിപ്പ് എഴുതിയും അവള്‍ മാതാപിതാക്കളോട് സംവദിച്ചുകൊണ്ടേയിരുന്നു. മജിസ്ട്രേട്ടിന് രണ്ട് തവണ മൊഴി നല്‍കുകയും ചെയ്തു.

ഭാവിയേക്കുറിച്ചും പെണ്‍കുട്ടി പ്രതീക്ഷയോടെ സംസാരിച്ചതായി അവളെ ചികിത്സിച്ച സഫ്ദര്‍ഗഞ്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :