20 വര്‍ഷത്തിനുശേഷം ഭര്‍ത്താവ് അറിഞ്ഞു, ഭാര്യ പുരുഷനാണ് !

ബ്രസല്‍‌സ്: | WEBDUNIA|
PRO
PRO
ഒരു ‘മായാമോഹിനി’ ക്കൊപ്പമാണ് 20 വര്‍ഷം താന്‍ കിടപ്പറ പങ്കിട്ടതെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് ബെല്‍ജിയംകാരനായ ജാന്‍. അറുപത്തിനാലു വയസുള്ള ജാനിന് അറിയില്ലായിരുന്നു തന്റെ ജനിച്ചത് ആണ്‍കുട്ടിയായിട്ടാണെന്ന്. ഇരുപതോളം വര്‍ഷം ഒന്നിച്ചു ജീവിച്ചശേഷം ഭാര്യയുടെ ബന്ധുവാണ്‌ ഇക്കാര്യം ജാനിനോടു വെളിപ്പെടുത്തിയത്‌.

1993 -ലാണ്‌ മോണിക്ക എന്ന സുന്ദരിയായ യുവതിജാന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്, സഹോദരിയുടെ കുഞ്ഞുങ്ങളെ നോക്കുന്നതിനു സഹായി ആയി ആന്റ്വെര്‍പ്പ്‌ നഗരത്തില്‍ എത്തിയതായിരുന്നു‍ ഇവര്‍. വളരെപ്പെട്ടെന്നു തന്നെ ഇരുവരും പ്രണയത്തിലായി. 27 വയസാ‍യിരുന്നു അപ്പോഴവര്‍ക്ക്‌. കുട്ടികളുണ്ടാ‍കാത്തത്‌ ഗുളിക കഴിക്കുന്നതുകൊണ്ടാ‍ണ്‌ എന്നാ‍യിരുന്നു പറഞ്ഞത്‌. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും മനസിലായിരുന്നില്ല, താനൊരു പുരുഷനൊപ്പമാണ് രമിക്കുന്നതെന്ന്!

വളരെ മികച്ച രീതിയില്‍ ഭക്ഷണം പാകം ചെയ്യുമായിരുന്നു ഇവരെന്നും കഴിഞ്ഞ രണ്ടു‍വര്‍ഷമായി നേരിയ പൊരുത്തക്കേടുകള്‍ ബന്ധത്തിലുണ്ടായിരുന്നതായും ജാന്‍ പറഞ്ഞു. വളരെ ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ പേരിലായിരുന്നു‍ ഇത്‌. ഇതിനുശേഷം ഇന്റര്‍നെറ്റില്‍ യുവാക്കളുടെ ചിത്രങ്ങള്‍ പരതുന്നതും കണ്ടിരുന്നു‍. എന്നാല്‍ അപ്പോഴൊന്നും സംശയം തോന്നിയിരുന്നില്ല. ഏറ്റവുമൊടുവില്‍ മോണിക്കയുടെ ബന്ധു കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോഴാണ്‌ ഞെട്ടിയത്‌. ഇക്കാര്യം മകനോടും പറഞ്ഞു. ഇതിനുശേഷം മോണിക്ക ഇക്കാര്യംസമ്മതിക്കുകയും ചെയ്തു, ആണ്‍കുട്ടിയായി ജനിച്ച ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിപെണ്ണായി മാറുകയായിരുന്നു,

ഇതുകേട്ടയുടന്‍ ഭയന്നുപോയെന്നും കഴിഞ്ഞ ഇരുപതുവര്‍ഷം അസാന്മാ‍ര്‍ഗിക ജീവിതമാണ്‌ നയിച്ചതെന്നുപോലും തോന്നിയെന്നും ജാന്‍ പറയുന്നു. ഇപ്പോഴും ഇവര്‍ ഒരുമി‍ച്ചാണ്‌ കഴിയുന്നതെങ്കിലും വളരെപ്പെട്ടെന്നു‍തെ‍ന്ന വിവാഹ മോചനം ലഭിക്കുമെന്നാണ്‌ സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :