ഇനി മുസ്ലിം സ്ത്രീയ്ക്കും തലാക്ക് ചൊല്ലാം!

ഭോപ്പാല്‍| WEBDUNIA|
PRO
PRO
മുസ്ലിം സ്ത്രീകള്‍ക്കും തലാക്ക് ചൊല്ലാന്‍ അവകാശമുണ്ടെന്ന് ഒരു കൂട്ടം മുസ്ലിം പണ്ഡിതര്‍. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തയ്യാറല്ലെങ്കില്‍ തലാക്ക് ചൊല്ലി വേര്‍പിരിയാം എന്നാണ് 300 ഓളം വരുന്ന മുസ്ലീം മതപണ്ഡിതര്‍ ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടത്. മധ്യപ്രദേശില്‍ ഇസ്ലാം ഫിക്ക്ഹ് അക്കാദമി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഇസ്ലമിക് ജൂറിസ്പ്രുഡന്‍സ് സെമിനാറിലാണ് ഈ വിധി ഉണ്ടായത്. കഴിഞ്ഞ ആഴ്ചയായിരുന്നു സെമിനാര്‍.

ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്ന് ഭാര്യയും ഭര്‍ത്താവും തീരുമാനിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരെ ഒരുമിപ്പിക്കേണ്ടത് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും കടമയാണ്. അല്ലാഹു നിശ്ചയിക്കുന്ന പരിധിക്കുള്ളില്‍ ഭാര്യഭര്‍ത്താക്കന്മാരെ നിര്‍ത്തേണ്ടത് അവരാണ്. എന്നാല്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വിവാഹമോചനം നടത്താണെന്നുംപണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടു.

നിലവില്‍ ഭര്‍ത്താവിന് തലാക്ക് ചൊല്ലി വിവാഹബന്ധം ഒഴിയാന്‍ സാധിക്കുമെങ്കിലും സ്ത്രീയ്ക്ക് അതിന് സാധിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ മുസ്ലിം വ്യക്തി നിയമം ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയും ചെയ്തിട്ടുണ്ട്.

English Summary: Over 300 Muslim scholars have unanimously empowered Muslim women to annul marriage, in case of a serious breach of agreement or if a wife is unwilling to live with her husband.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :