കവിയൂരിലെ പൂജാരിയായ നാരായണന്‍ നമ്പൂതിരിയെയും ഭാര്യ ശോഭനയെയും മക്കളായ അനഘയെയും അഖിലയെയും അക്ഷയെയും ദുരൂഹ സാഹചര്യത്തില്‍ തിരുവല്ലയിലുള്ള അവരുടെ വീട്ടില്‍ 2004-ല്‍ കൂട്ട ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത് കേരള സമൂഹം മറക്കാന്‍ ഇടയില്ല. അനഘ എന്ന പതിനാലുകാരിയെ പല ഉന്നതരും പീഡിപ്പിച്ചുവെന്നും കിളിരൂരിലെ ശാരിയെ പീഡിപ്പിച്ച കേസ് കത്തിനില്‍ക്കുന്നതിനാല്‍ അനഘ പീഡിപ്പിക്കപ്പെട്ട കഥ പുറത്തുവരുമെന്ന് ഭയന്നാണ് നമ്പൂതിരി കുടുംബം കൂട്ട ആത്മഹത്യയെ അഭയം പ്രാപിച്ചതെന്നും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
എന്തായാലും, കേസ് വീണ്ടും പൊങ്ങിയിരിക്കുകയാണ്. അനഘയെ സമുന്നതനായ ഒരു സിപിഎം നേതാവും രണ്ട് മന്ത്രിപുത്രന്മാരും പീഡിപ്പിച്ചുവെന്ന് കുറ്റാന്വേഷണ വാരികയായ ക്രൈമിന്റെ ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ സിബിഐക്ക് മൊഴി നല്‍കിയതായിട്ടാണ് അറിയുന്നത്. അനഘയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി കാഴ്ചവച്ചതിന്റെ തെളിവുകള്‍ അടങ്ങിയ സിഡിയും സിബിഐക്ക് കൈമാറിയതായും അറിയുന്നു.
കിളിരൂര്‍ - കവിയൂര്‍ പീഡനക്കേസില്‍ എന്തൊക്കെയോ പുകമറ ഉണ്ടെന്ന് പലപ്പോഴായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മരണമടഞ്ഞ ശാരി ആശുപത്രിയില്‍ കഴിയുമ്പോള്‍ ഒരു ‘വിഐപി’ കാണാന്‍ എത്തിയെന്നും തുടര്‍ന്ന് കുട്ടിയുടെ സ്ഥിതി മോശമായെന്നും വിഎസ് അച്യുതാനന്ദന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍, അദ്ദേഹം തന്നെ ഈ പ്രസ്താവന പിന്നീട് വിഴുങ്ങുകയും ചെയ്തു. അനഘയുടെ കൂട്ടുകാരി ശ്രീകുമാരി കത്തിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയെന്നും അതില്‍ സിപിഎമ്മിലെ ചില സമുന്നതരുടെ പേരുകള്‍ ഉണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പൊലീസ് പറയുന്നത് ശ്രീകുമാരി എന്നൊരു പെണ്‍കുട്ടിയേ ഇല്ലെന്നാണ്.
അടുത്ത പേജില്‍ ‘ആരാണ് ഈ സമുന്നതനായ നേതാവും മന്ത്രിപുത്രന്മാരും?’