പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭീഷണി: കോടതി (Govindachamy is a Threat to Women: Court)
ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭീഷണി: കോടതി
വെള്ളി, 11 നവംബര്‍ 2011( 11:39 IST )
PRO
PRO
ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സൌമ്യ എന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ച് ട്രക്കിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ഇന്ത്യയൊട്ടാകെ ചര്‍ച്ചാ വിഷയമായിരുന്നു. ട്രെയിന്‍ യാത്രയില്‍ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്നത് സംബന്ധിച്ച ആശങ്കള്‍ ഉയരുകയും ചെയ്തു.
എന്നാല്‍ സൌമ്യയുടെ ഘാതകന്‍ ഗോവിന്ദച്ചാമിക്ക് തൃശൂര്‍ അതിവേഗ കോടതി വധശിക്ഷ വിധിച്ചതിനേ എല്ലാ സ്ത്രീകളും സ്വാഗതം ചെയ്തിരിക്കുകയാണ്.
ഗോവിന്ദച്ചാമി ജീവിച്ചിരിക്കാന്‍ യോഗ്യനല്ലെന്നാണ് കോടതി വിലയിരുത്തിയത്. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഭീഷണിയാണെന്നും കോടതി പറഞ്ഞു. മുമ്പ് പല കേസുകളിലും ശിക്ഷ ലഭിച്ചിട്ടും പ്രതിയ്ക്ക് മാനസാന്തരം ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.