ബാല്യകാല പീഡനം ഗര്‍ഭത്തെ ബാധിക്കും

WEBDUNIA|
PRO
സമ്മതത്തോടെയല്ലാത്ത വര്‍ഷങ്ങള്‍ കഴിഞ്ഞാലും സ്ത്രീ മനസ്സിനെ വിട്ടുപോകില്ല എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍ ഭാവിയില്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പുതിയ കണ്ടെത്തല്‍.

ഈ വിഭാഗത്തില്‍ പെടുന്നവര്‍ പൂര്‍ണ മനസ്സോടെയും സന്തോഷത്തോടെയും ഗര്‍ഭം ധരിച്ചാലും പ്രശ്നം തന്നെയായിരിക്കും. ഇവര്‍ ഗര്‍ഭം ധരിക്കാനിടയായ ലൈംഗിക ബന്ധത്തെയും പീഡനം നടന്നതിനെയും പരസ്പരം ബന്ധിപ്പിക്കുന്നത് അനാരോഗ്യകരമായ മാനസിക വിചാരങ്ങള്‍ സൃഷ്ടിക്കും. ഇത് ഗൈനക്കോളജി സംബന്ധമായതും അല്ലാത്തതുമായ ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നാണ് പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നത്.

ഹൈഫ സര്‍വകലാശാലയിലെ പ്രഫസര്‍ ലെവ്-വീസെലിന്റെ നേതൃത്വത്തിലുള്ള പഠന സംഘമാണ് ശിശുപീഡനം കാരണമുള്ള വൈകാരിക ക്ഷതം ആവര്‍ത്തിക്കുന്നതിനെ കുറിച്ച് പഠനം നടത്തിയത്. 1,830 ഗര്‍ഭിണികള്‍ അടങ്ങുന്ന സംഘത്തെ കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍‍, കുട്ടിക്കാലത്ത് മറ്റ് പീഡനങ്ങള്‍ക്ക് വിധേയരായവര്‍, പീഡനമൊന്നും അനുഭവിച്ചിട്ടില്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചായിരുന്നു നിരീക്ഷണം നടത്തിയത്.

കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനു വിധേയരായവര്‍ മറ്റു വിഭാഗങ്ങളെ അനുസരിച്ച് കൂടുതല്‍ വിഷാദഗ്രസ്തരും വൈകാരിക ക്ഷതം അനുഭവിക്കുന്നവരും ആണെന്ന് ഗവേഷകര്‍ കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :