അമ്മ എന്നാല്‍ ആലംബം. നാമൊക്കെ എത്ര പ്രായമായാലും അമ്മയുടെ തലോടലും സ്വാന്തനവും നമ്മുടെ ആശ്വാസ തീരങ്ങളായിരിക്കും. എന്നാല്‍, അമ്മ എന്ന സങ്കല്‍പ്പത്തെ മാറ്റിമറിക്കുന്ന ഒരു അമ്മയാകല്‍ നമ്മുടെ അയല്‍ രാജ്യമായ ചൈനയില്‍ നടന്നു.
ലോകമെമ്പാടും വാര്‍ത്താ പ്രാധാന്യം നേടിയ ചൈനീസ് അമ്മയ്ക്ക് പ്രായം വെറും ഒമ്പത് വയസ്സ് മാത്രം! ജനുവരി 27 ന് ആണ് ഈ ‘കുട്ടി അമ്മ’ സിസേറിയനിലൂടെ ഒരു ആണ്‍കുട്ടിക്ക് ജന്‍മം നല്‍കിയത്. 2.75 കിലോഗ്രാം ഭാരമുള്ള കുട്ടിയും അമ്മയും സുഖമായി ഇരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിയമപരിരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയില്‍ 14 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗ കുറ്റമായാണ് പരിഗണിക്കുന്നത്.
ഒമ്പത് വയസ്സുകാരി അമ്മ ബലാത്സംഗത്തിനിരയായതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സോങ്ങ്‌യുവാനില്‍ നിന്നുള്ള പെണ്‍കുട്ടിയെ എട്ട് മാസം ഗര്‍ഭമുള്ളപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജിലിങ്ങ് പ്രവിശ്യയിലുള്ള ഒരു ആശുപത്രിയിലാണ് പ്രസവം നടന്നത്.
ചൈനയില്‍ ബാലികാ ഗര്‍ഭങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ 30 ശതമാനത്തോളം ഗര്‍ഭ ഛിദ്രങ്ങളും സ്കൂള്‍ കുട്ടികള്‍ക്കാണ് നടത്തുന്നത് എന്ന് ചൈനീസ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍, ചൈനയില്‍ നിന്നുള്ള ഈ ഒമ്പതുകാരിയല്ല ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ! പെറുവിലെ ലിന മെദിന എന്ന അഞ്ച് വയസ്സുകാരിയായിരുന്നു ലോകത്ത് ഏറ്റവും ചെറു പ്രായത്തില്‍ അമ്മയായത്. 1939 ല്‍ തന്റെ അഞ്ചാം വയസ്സിലാണ് ഇവര്‍ ഒരു ആണ്‍കുട്ടിക്ക് കുട്ടിക്ക് ജന്മം നല്‍കിയത്.
തന്റെ കുട്ടിയുടെ പിതാവ് ആരെന്ന് ലിന ഒരിക്കലും വെളിപ്പെടുത്തിയില്ല. ലിനയുടെ പിതാവിനെ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു എങ്കിലും തെളിവില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. ജെറാര്‍ഡോ എന്ന പേരാണ് ഡോക്ടര്‍മാര്‍ ലിനയുടെ പുത്രന് നല്‍കിയത്. ലിന തന്റെ മാതാവാണെന്ന കാര്യം മറച്ചുവച്ചായിരുന്നു ജെറാര്‍ഡോയെ വളര്‍ത്തിയത്. സത്യത്തെ ഒരുപാടുകാലം മൂടിവയ്ക്കാന്‍ സാധിക്കില്ലല്ലോ, സഹോദരിയെന്ന് എല്ലാവരും തെറ്റിദ്ധരിപ്പിച്ച ലിന തന്റെ മാതാവാണെന്ന് ജെറാര്‍ഡൊ പത്താം വയസ്സില്‍ തിരിച്ചറിഞ്ഞു.
കാലത്തിന്റെ കുത്തൊഴുക്കില്‍, 1972 ല്‍ ജെറാര്‍ഡോ തന്റെ നാല്‍പ്പതാം വയസ്സില്‍ അമ്മയെയും അമ്മ വിവാഹം ചെയ്ത ശേഷമുണ്ടായ ഏക സഹോദരനെയും ഉപേക്ഷിച്ച് ഈ ലോകത്തോട് വിടപറഞ്ഞു. അര്‍ബുദമായിരുന്നു മരണകാരണം.
ചിത്രം - ലിന മെദിന - കടപ്പാട് - നുനൊവെലെസൊ ഡോട്ട് ഇയു