ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » ഡല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല! (96 percent women feel unsafe in Delhi: Survey)
Feedback Print Bookmark and Share
 
PRO
ന്യൂഡല്‍ഹിയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വ ബോധമില്ലെന്ന് സര്‍വേ. തലസ്ഥാനത്ത് ജീവിക്കുന്ന 96 ശതമാനം സ്ത്രീകളും തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുള്ളവരാണെന്നും റിപ്പോര്‍ട്ട്. പ്രധാന മാര്‍ക്കറ്റ് കേന്ദ്രങ്ങളായ ചാന്ദ്‌നി ചൌക്ക്, കൊണാട്ട് പ്ലേസ്, കരോള്‍ ബാഗ് തുടങ്ങിയ ഇടങ്ങളിലും ബസുകള്‍ക്കുള്ളിലും സ്ത്രീകള്‍ അരക്ഷിതത്വം അനുഭവിക്കുന്നതായാണ് സര്‍വേ ഫലം.

സെന്‍റര്‍ ഓഫ് മീഡിയാ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. “ഡല്‍ഹിയിലെ 96 ശതമാനം സ്ത്രീകളും തങ്ങള്‍ ഈ നഗരത്തില്‍ സുരക്ഷിതരല്ലെന്ന് വിശ്വസിക്കുന്നവരാണ്. ഏതെങ്കിലും രീതിയിലുള്ള അക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ള സ്ത്രീകളില്‍ 44 ശതമാനം പേരും സംഭവത്തിന് ശേഷം നിശബ്ദത പാലിക്കുന്നു.” - സര്‍വേയില്‍ പറയുന്നു.

പൊതുസ്ഥലങ്ങളിലുള്ള ലൈംഗിക അതിക്രമങ്ങള്‍ ഡല്‍ഹിയില്‍ സാധാരണയാണ്. ഇതിന് വ്യക്തികളുടെ സാമ്പത്തിക നിലവാരം മാനദണ്ഡമാകുന്നില്ല. ഡല്‍ഹിയില്‍ ജീവിക്കുന്ന 22നും 55നും ഇടയിലുള്ള 630 സ്ത്രീകളില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

ഡല്‍ഹിയില്‍ ബസുകളിലാണ് ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നതെന്ന് 82 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നു. 10 വയസില്‍ താഴെയുള്ള പെണ്‍‌കുട്ടികളാണ് കൂടുതലായി അക്രമങ്ങള്‍ക്കിരയാകുന്നതെന്ന് 60 ശതമാനം സ്ത്രീകളും പറയുന്നു. ഒരു സ്ത്രീ പൊതുസ്ഥലത്ത് അപമാനിക്കപ്പെട്ടാല്‍ ചുറ്റുമുള്ളവര്‍ പ്രതികരിക്കാറില്ലെന്നാണ് 88 ശതമാനം പേരുടെയും അഭിപ്രായം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നും കൂടുതല്‍ സ്ത്രീകളും വിശ്വസിക്കുന്നില്ല. നഗരത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിക്കണമെങ്കില്‍ ചെറുപ്പക്കാര്‍ക്കിടയിലും പുരുഷന്‍‌മാരിലും ഇതു സംബന്ധിച്ച ബോധവത്കരണം നടത്തുകയാണ് വേണ്ടതെന്നാണ് സര്‍വേ നടത്തിയവര്‍ അഭിപ്രായപ്പെടുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍