ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » കുടുംബത്തില്‍ കുഞ്ഞല്ലേ എല്ലാം... (Want a happy marriage? Then have kids!)
Feedback Print Bookmark and Share
 
PRO
ജീവിതം ‘മാക്‌സിമം ഹാപ്പി’യാക്കാന്‍ അല്ലേ എല്ലാവരുടെയും ശ്രമം? അതിന് പലപ്പോഴും ആഗ്രഹങ്ങളും അഭിലാഷങ്ങളും തീറെഴുതി നല്‍കുന്നവരാണ് പലരും. ഭാരമില്ലാത്ത ജീവിതം സ്വപ്‌നം കണ്ട് കുട്ടികള്‍ വേണ്ടെന്ന് വയ്‌ക്കുക, ശരീരസൌന്ദര്യം പോകുമെന്ന് ഭയന്ന് ഗര്‍ഭത്തെ പോലും ഭയക്കുക. ഇതൊക്കെ പുതുതലമുറയുടെ ട്രെന്‍ഡ് ആണ്. പക്ഷേ, ഉള്ളത് പറയാമല്ലോ, ഇതൊക്കെ പമ്പരവിഡ്‌ഢിത്തമാണ്.

‘ഞാനും നീയും’ മാത്രമടങ്ങിയ കുടുംബത്തെക്കാള്‍ എന്തു കൊണ്ടും ഇമ്പമാര്‍ന്നതാണ് ഒരു കുഞ്ഞുമൊത്തുമുള്ള ജീവിതം. ജീവിതത്തില്‍ നമ്മുടെ ശ്രദ്ധയും പരിചരണവും ഏറ്റുവാങ്ങാന്‍, നിങ്ങളുടെ കാലം കഴിഞ്ഞാലും നിങ്ങളുടെ ‘ഐഡന്‍റിറ്റി’ ഈ ഭൂമിയില്‍ ഉണ്ടായിരിക്കാന്‍ ഒരു കുഞ്ഞ് ഉണ്ടാകുന്നത് തന്നെയല്ലേ നല്ലത്.

‘എന്‍റെ കുടുംബത്തില്‍ കുട്ടിയുണ്ടെങ്കിലും ഇല്ലെങ്കിലും എന്താ, അത് എന്‍റെ പേഴ്‌സണല്‍ മാറ്റര്‍’ എന്നാണോ നിങ്ങള്‍ പറയാന്‍ വന്നത്. പേഴ്‌സണല്‍ മാറ്റര്‍ ഒക്കെ ശരി തന്നെ. പക്ഷേ, കുറച്ച് കാര്യം കൂടി പറയാം, ഒന്നു ശ്രദ്ധിക്കൂ.

വെറുതേ പറയുന്നതല്ല, രണ്ടുപേര്‍ മാത്രമുള്ള ജീവിതത്തേക്കാള്‍ രസകരവും സുന്ദരവുമാണ് കുട്ടികളുമൊത്തുള്ള ജീവിതമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സന്തുഷ്‌ട കുടുംബം സ്വപ്നം കാണാത്ത ആരെങ്കിലും ഉണ്ടോ? സമാധാനവും സന്തോഷവും ശാന്തതയും പകര്‍ന്നു തരുന്ന ഒരു കുടുംബം ഉള്ളതു തന്നെ നമുക്ക് ആശ്വാ‍സമാണല്ലോ. സന്തോഷകരമായ കുടുംബജീവിതം എങ്ങനെ എത്തിപ്പിടിക്കുമെന്ന സംശയത്തിലാണോ നിങ്ങള്‍?

കാര്യം നിസ്സാരമല്ല. ജെറ്റ് വിമാനത്തേക്കാള്‍ സ്‌പീഡില്‍ ലൈഫ് ഓടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ‘ഞാനും നീയും’ മാത്രമാണോ നിങ്ങളുടെ ലൈഫ് മോട്ടോ. എങ്കില്‍ ഒരു കാര്യം മനസ്സിലാക്കുക. അമ്മയാകാത്ത സ്ത്രീയേക്കാള്‍ പതിന്മടങ്ങ് സന്തുഷ്‌ടവതിയാണ് ‘മിനിമം’ ഒരു കുട്ടിയെങ്കിലുമുള്ള സ്ത്രീ. കുട്ടികളുടെ കുസൃതിയും വികൃതിത്തരങ്ങളും ജീവിതത്തെ കൂടുതല്‍ സന്തുഷ്‌ടമാക്കുമെന്നാണ് പറയുന്നത്.

വെറുതെ പറയുന്നതല്ല. ഈ മേഖലയില്‍ ഗവേഷണം നടത്തിയ ഗ്ലാസ്കോയിലെ ലൂയിസ് എയ്ഞ്ചല്‍‌സ് സര്‍വകലാശാലയിലെ വിദഗ്ധരുടെ കണ്ടെത്തലാണിത്. കുട്ടികള്‍ കൂടുന്നത് കുടുംബത്തിന്‍റെ സന്തോഷവും കൂട്ടുമെന്നാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റാതര്‍ ബ്ലീക്‍ലിയുടെ കണ്ടെത്തല്‍. ഇതിനായി ബ്ലീക്‍ലി ചോദിച്ചത് വളരെ ലളിതമായൊരു ചോദ്യമായിരുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി എന്തെന്ന്?. മക്കള്‍ എന്നായിരുന്നു ഭൂരിഭാഗം പേരും ഉത്തരമായി നല്‍കിയത്.

വിവാഹമോചനത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന എത്രയോ ദമ്പതികളെയാണ് ഒരു കുഞ്ഞിച്ചിരി വീണ്ടും ഒന്നിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ കളിചിരികള്‍ സ്വര്‍ഗമാക്കുന്ന ഒരു ഭവനമല്ലേ തികച്ചും ഡ്രൈ ആയ ഒരു വീടിനേക്കാള്‍ നല്ലത്?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍