ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » ഉദ്യോഗസ്ഥകള്‍ വിവാഹത്തെ ഭയക്കുന്നോ? (Working women fear marriage?)
Feedback Print Bookmark and Share
 
PRO
ഭാര്യയ്ക്ക് എവിടാ ജോലി? അത് ചെന്നൈയില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മഹാനഗരത്തില്‍ എന്ന് മറുപടി നല്‍കുന്ന എത്രയോ സന്തോഷവാന്‍‌മാരായ ഭര്‍ത്താക്കന്‍‌മാര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഭാര്യക്ക് തൊഴില്‍ ഉള്ളതില്‍ ഇവരെല്ലാവരും സന്തോഷിക്കുന്നവരും ഭാര്യയെ പ്രോത്സാഹിപ്പിക്കുന്നവരുമാണോ? അല്ല എന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്.

തൊഴില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നമ്മുടെ സമൂഹത്തില്‍ പലപ്പോഴും വിവാഹമോചനത്തില്‍ എത്തുന്നത് നാം കാണുന്നുണ്ട്. മിക്കപ്പോഴും സിനിമാ താരങ്ങളെ പോലെയുള്ള സെലിബ്രിറ്റികളുടെ കാര്യം മാത്രമേ വാര്‍ത്തയാകാറുള്ളൂ എങ്കിലും തൊഴിലിനു വേണ്ടിയുള്ള സ്ത്രീകളുടെ ‘കുടുംബത്തിലെ യുദ്ധം’ ഇത്തരത്തില്‍ അവസാനിക്കാറുണ്ടെന്നുള്ളത് തള്ളിക്കളയാനാവില്ല.

ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തൊഴില്‍പരമായ ‘ഈഗോ’ കുടുംബ ബന്ധത്തെ തകര്‍ച്ചയില്‍ കൊണ്ടെത്തിച്ചേക്കാം. ഭാര്യ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലൂടെ മേല്‍ക്കോയ്മ അവസാനിക്കുമോ എന്ന ഭയവും പെണ്ണ് സമ്പാദിക്കുന്നതിനെതിരെ ഭര്‍ത്താവിനെക്കൊണ്ട് ചിന്തിപ്പിച്ചേക്കാം. പിന്നെ അപഖ്യാതികളും ഓഫീസ് പീഡനങ്ങളും വേറെ.

വടക്കേ ഇന്ത്യയിലെ ഒരു സ്കൂളില്‍ വര്‍ഷങ്ങളായി വനിതാ ജീവനക്കാരെ പീഡിപ്പിച്ചുവന്ന ഒരു പ്രിന്‍സിപ്പലിനെ കുറിച്ചുള്ള വാര്‍ത്ത നാം ഈയിടെ വായിച്ചു. അതേപോലെ, താന്‍ മോഹിച്ച സഹപ്രവര്‍ത്തകയുടെ കല്യാണം മുടക്കാനായി ഒരു യുവ ബാങ്ക് മാനേജര്‍ മോര്‍ഫ് ചെയ്ത അശ്ലീല രംഗങ്ങള്‍ പരസ്യപ്പെടുത്തിയതു വാര്‍ത്താ കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം വനിതാ ജോലിക്കാര്‍ക്ക് വെളിയില്‍ നിന്ന് ലഭിക്കുന്ന പീഡനങ്ങളുടെ സാമ്പിളുകള്‍ മാത്രം!

എന്നാല്‍, വീട്ടിനകത്തെ പീഡനങ്ങളാണ് ഇതിലൊക്കെ ഭയാനകമെന്ന് നോര്‍ത്ത് കരോലീനയിലെ ആര്‍ടിഐ ഇന്‍സ്റ്റിട്യൂട്ടും ബാംഗ്ലൂരിലെ ഐഎംജിയും ചേര്‍ന്ന് നടത്തിയ പഠനഫലം സൂചിപ്പിക്കുന്നത്. പഠനപ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനത്തിന് ഇരയാവുന്ന ഉദ്യോഗസ്ഥകള്‍ ഇന്ത്യയിലാണത്രേ! ഈ സ്ഥാന ലബ്ധിയില്‍ നാം ലജ്ജിച്ച് തലതാഴ്ത്തേണ്ടതല്ലേ?

ഐടി നഗരമായ ബാംഗ്ലൂരില്‍ 2005-‘06 കാലഘട്ടത്തില്‍ വിവാഹിതരായ 750 ഉദ്യോഗസ്ഥകളിലാണ് പഠനം നടന്നത്. വിവാഹിതരായവര്‍ക്ക് മറ്റുള്ള വനിതാ ഉദ്യോഗസ്ഥരെക്കാള്‍ ഗാര്‍ഹിക പീഡനമേല്‍ക്കാനുള്ള സാധ്യത 80 ശതമാനം കൂടുതലാണെന്ന് പഠനം നടത്തിയവര്‍ പറയുന്നു.

ഭര്‍ത്താക്കന്‍മാര്‍ക്ക് തൊഴില്‍ സംബന്ധമായ പ്രശ്നമുണ്ടെങ്കില്‍ ഗാര്‍ഹിക പീഡനത്തിന്റെ തീവ്രത രണ്ട് മടങ്ങില്‍ കൂടുതല്‍ വര്‍ദ്ധിക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. അതായത്, ഭര്‍ത്താവിന് ജോലിയില്‍ നിലനില്‍ക്കാന്‍ കഴിയാതെ വരിക, നല്ല ജോലി ലഭിക്കാതിരിക്കുക തുടങ്ങിയ സാഹചര്യത്തിലാവും പീഡനം വര്‍ദ്ധിക്കുക‍.

ഇതൊക്കെ നമ്മുടെ സമ്പാദിക്കുന്ന പുതുതലമുറയെ വിവാഹമെന്ന കരാറിനെ കുറിച്ച് ആശങ്കയോടെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നും ഒരു വാദമുണ്ട്. ‘ലിവിംഗ് ടുഗദര്‍’ എന്ന ആശയമനുസരിച്ച് ഇഷ്ടമാവുന്നത് വരെ വിവാഹത്തിലേര്‍പ്പെടാതെ ഒരുമിച്ച് കഴിയാനായി പുതു തലമുറ സാഹസം കാട്ടുന്നതിനും വീട്ടിലെ ക്രൂരതകള്‍ കാരണമാവുന്നില്ലേ?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍