സ്ത്രീയുടെ സൌന്ദര്യലക്ഷണങ്ങളില്‍ ഒന്ന് തഴച്ചുവളരുന്ന തലമുടി തന്നെ. മുടി തഴച്ചുവളരുമെന്ന് പ്രലോഭിപ്പിച്ച് നൂറുകണക്കിന് എണ്ണകളും ലേപനങ്ങളും മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് മുടിയുടെ മാസ്മരികതയില്‍ മയങ്ങുന്ന സ്ത്രീയെ ലക്‌ഷ്യംവച്ചുതന്നെ. കേശസമൃദ്ധിക്ക് തികച്ചും ‘നാച്ചുറല്‍’ ആയ എന്തെങ്കിലും ഭക്ഷണമോ വീട്ടുമരുന്നുകളോ മറ്റ് പൊടിക്കൈകളോ ഉണ്ടോ?
സൌന്ദര്യവും ഉള്ളും ഉള്ള മുടിക്കായി ഇതാ കുറച്ച് ‘ടിപ്പുകള്‍’
കാരറ്റ്, പഴ വര്‍ഗ്ഗങ്ങള്‍, പാല്‍ ഉത്‌പന്നങ്ങള്‍, മുട്ട, മത്സ്യം, കരള്‍ എന്നീ വൈറ്റമിന്‍ 'എ' അടങ്ങിയ ഭക്ഷ്യവസ്തുക്കളും വൈറ്റമിന്‍ 'ഇ' ഉള്ള മധുരക്കിഴങ്ങ്, തണ്ണിമത്തന്‍, കാബേജ്, തക്കാളി, ചെറിയും ഇരുമ്പ് അടങ്ങിയ നെല്ലിക്ക, ഇലക്കറികള്‍ എന്നിവയും കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്.
നനഞ്ഞ മുടി ശക്തിയായി ചീകരുത്. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന്‍ വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്. മുടിക്കൊഴിച്ചിലുള്ളവര്‍ ആവണക്കെണ്ണ പുരട്ടി മസാജ് ചെയ്ത് നന്നായി ചൂടാക്കിയ ഒരു ടൗവ്വല്‍ കൊണ്ട് കുറച്ചു നേരം തുവര്‍ത്തുക. പിന്നീട് ഷാംമ്പു തേച്ച് കുളിക്കുക.
അറ്റം പിളര്‍ന്ന മുടി രണ്ട് മാസത്തിലൊരിക്കല്‍ അറ്റമൊപ്പിച്ച് മുറിയ്കുക.
എണ്ണ മിതമായി തലയില്‍ തേച്ച ശേഷം ചെറുനാരങ്ങ അരമുറിയെടുത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കുളിയ്ക്കുക.
ാര്‍നെല്ലി നീര് തലയില്‍ പുരട്ടുന്നതും മോര് ഒരു മണിക്കൂര്‍ നേരം തലയില്‍ തേച്ച് പിടിപ്പിച്ച് കഴുകിക്കളയുന്നതും താരന് നല്ലതാണ്.
ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് തലയില്‍ തേയ്ക്കുന്നതും ചെമ്പരത്തിപ്പൂവും ഇലയും അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുന്നതും താരന് നല്ലതാണ്.
ചെറുനാരങ്ങ രണ്ടായി മുറിച്ച് പച്ചവെളിച്ചെണ്ണയില്‍ മുക്കി തലയില്‍ അമര്‍ത്തി തിരുമ്മുക. ഇങ്ങനെ ചെയ്ത് ഒരു മണിക്കൂര്‍ മുടി കെട്ടിവയ്ക്കുക. തുടര്‍ന്ന് താളി ഉപയോഗിച്ച് തല കഴുകുക. ഇങ്ങനെ ചെയ്യുന്നതും താരന്‍ ശമിപ്പിക്കും.
തേങ്ങാപ്പാല്‍ തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. പുളിച്ച കഞ്ഞിവെള്ളം തലയില്‍ തേക്കുക. രണ്ടും താരന്‍ കുറയ്ക്കും.