ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » അകാലത്തില്‍ പൊലിഞ്ഞ യുവനടികള്‍ (Actresses who died young)
 
പ്രത്യുഷ

PRO
മൊണാല്‍ മരിക്കുന്നതിന് ഏതാനും നാളുകള്‍ക്ക് മുമ്പാണ് തമിഴ് - തെലുങ്കു നടിയായ പ്രത്യുഷ മരിച്ചത്. 22 വയസ്സുള്ള ഇവരെ ഹൈദരാബാദിലെ ഒരു ഹോട്ടലിനു മുന്നില്‍ കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പം ബോധരഹിതനായ നിലയില്‍ അവരുടെ കാമുകന്‍ സിദ്ധാര്‍ത്ഥ റെഡ്ഢിയുമുണ്ടായിരുന്നു.

പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ സംഭവം കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. ബലാത്സംഗത്തിനിരയായ പ്രത്യുഷയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്‌ടര്‍ മുനുസ്വാമി അറിയിക്കുകയായിരുന്നു.

ഭാരതി രാജയുടെ കടല്‍ പൂക്കളായിരുന്നു പ്രത്യുഷയുടെ ആദ്യ ചിത്രം. തവസി എന്ന വിജയകാന്ത് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

രാഗിണി

മാരകമായ രോഗം ബാധിച്ചാണ് രാഗിണി വിടപറഞ്ഞത്. ലളിത - പത്‌മിനി - രാഗിണിമാരില്‍ നായികയായി ഏറ്റവും ശോഭിച്ചത് രാഗിണിയായിരുന്നു. 1937 ഡിസംബര്‍ 29ന് കാട്ടാക്കട ഗോപാലപിള്ളയുടേയും, മലയകോട്ടേജ് സരസ്വതി അമ്മയുടേയും മകളായി ജനിച്ചു. 1976 ഡിസംബര്‍ 30ന് അന്തരിച്ചു. ഗുരു ഗോപിനഥിന്‍റെ കീഴില്‍ നൃത്തം പഠിച്ച രാഗിണിയായിരുന്നു മൂന്നു സഹോദരിമാരില്‍ മികച്ച നര്‍ത്തകി.

അക്കാലങ്ങളില്‍ സത്യന്‍റെയും നസീറിന്‍റേയും നായികമാരായി രാഗിണി ഒരുപോലെ തിളങ്ങിയിരുന്നു. സത്യനോടൊപ്പം ‘ഭാര്യ’യിലെ ഹതഭാഗ്യയായ ഭാര്യയുടെ വേഷം ഒന്നു മാത്രം മതി പ്രേക്ഷകമനസ്സുകളില്‍ നിന്നും രാഗിണി എന്ന കലാകാരിയുടെ ഓര്‍മ മാഞ്ഞുപോകാതിരിക്കാന്‍. രാഗിണിയെപ്പോലെ അകാലത്തില്‍ മറഞ്ഞുപോയ അംബിക എന്ന നായികയെയും ഇവിടെ സ്മരിക്കുന്നു.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍