വിജയശ്രീ ആത്മഹത്യ ചെയ്തിട്ട് ഈ മാര്‍ച്ച് 17ന് 35 വര്‍ഷം കഴിഞ്ഞു. 1974 മാര്‍ച്ച് 17നാണ് ആ ദാരുണ സംഭവമുണ്ടായത്. ഒരു കാലത്ത് മലയാളത്തിലെ 'മര്‍ലിന്‍ മണ്‍റോ' എന്നാണ് വിജയശ്രീ അറിയപ്പെട്ടിരുന്നത്. ഒട്ടേറെ ചിത്രങ്ങളില്‍ ഗ്ളാമര്‍ വേഷങ്ങളുമായി ആ നടി ശോഭിച്ചു.
കെ പി കൊട്ടാരക്കര നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത 'രക്തപുഷ്പം' എന്ന ചിത്രത്തോടെയാണ് മലയാള സിനിമ വിജയശ്രീയെ ശ്രദ്ധിച്ചത്. ഗ്ളാമര്‍ നര്‍ത്തകിയെന്നും, സെക്സ് ബോംബ് എന്നുമുള്ള പേരുകളില്‍ നിന്നും വിജയശ്രീ രക്ഷനേടാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് സ്വര്‍ഗ്ഗപുത്രി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചത്. നല്ല അഭിനേത്രി എന്ന പേരും നേടിയശേഷമാണ് അവര്‍ ആത്മഹത്യ ചെയ്തത്. നസീമ എന്നായിരുന്നു വിജയശ്രീയുടെ യഥാര്‍ഥ പേര്.
നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് ഒട്ടേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഹിറ്റു ചിത്രങ്ങളില്‍ നസീര്‍-വിജയശ്രീ ജോഡി ഒന്നിച്ചു.
ദിവ്യഭാരതി
1993 ഏപ്രില്‍ അഞ്ചിനാണ് ദിവ്യഭാരതി മരിക്കുന്നത്. അഞ്ചുനില അപ്പാര്‍ട്‌മെന്‍റിന്‍റെ മുകളില്‍ നിന്ന് താഴെ വീണായിരുന്നു അവര്‍ മരിച്ചത്. ദിവ്യയുടേത് ആത്‌മഹത്യയാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച് ഇന്നും വ്യക്തതയില്ല. ദിവ്യഭാരതിയുടെ മരണത്തിന് പിന്നില്‍ അധോലോക ശക്തികളുടെ സ്വാധീനം ഉണ്ടെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു.
PRO
1992ല്‍ വിശ്വാത്‌മ എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ നിന്ന് ഹിന്ദി സിനിമാ ലോകത്തേക്ക് അവര്‍ എത്തി. ആ വര്‍ഷം തന്നെ അവര്‍ പതിനാലിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. പത്തൊമ്പതാമത്തെ വയസിലാണ് ദിവ്യ ഈ ലോകം വിട്ടു യാത്രയായത്. അവരുടെ മരണത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങള്‍ നടന്നെങ്കിലും കേസ് തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് 1998ല്‍ പ്രഖ്യാപിക്കുകയായിരുന്നു.
മൊണാല്‍
PRO
2002 ഏപ്രില്‍ 14ന് നടി സിമ്രാന്‍റെ സഹോദരിയും തമിഴ്, തെലുങ്ക് സിനിമാതാരവുമായ മൊണാല്‍ ചെന്നൈ വടപളനിയിലുള്ള സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. ബദ്രി എന്ന തമിഴ് ചിത്രത്തിലൂടെയാണ് മൊണാല്‍ സിനിമയിലെത്തിയത്. വിജയിന്‍റെ നായികയായി മൊണാല്‍ അഭിനയിച്ച ഈ സിനിമ മെഗാ ഹിറ്റായിരുന്നു. പ്രഭുവിനോടൊപ്പം അഭിനയിച്ച ചാര്‍ളി ചാപ്ലിന്‍ ആണ് മൊണാല്‍ അവസാനമായി അഭിനയിച്ച സിനിമ.
സഹോദരി സിമ്രാന്‍റെ സഹായം കൂടാതെത്തന്നെ തനിക്ക് സിനിമയില്‍ അവസരം കിട്ടും എന്ന് വിശ്വസിച്ച ഈ സുന്ദരി തമിഴ് സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. സിമ്രാനെപ്പോലെ ഗ്ലാമര്‍ റോളുകള്‍ ചെയ്യേണ്ട എന്നു തീരുമാനിച്ചിരുന്ന മൊണാല്‍ എന്തിനാണ് ആത്മഹത്യ ചെയ്‌തതെന്ന് ഇനിയും അറിവായിട്ടില്ല.