ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » അകാലത്തില്‍ പൊലിഞ്ഞ യുവനടികള്‍ (Actresses who died young)
 
മോനിഷ

PRO
മലയാളസിനിമയിലെ രാജകുമാരിയായെത്തിയ മോനിഷ നടി വിടപറഞ്ഞിട്ട്‌ ഈ ഡിസംബര്‍ അഞ്ചിന്‌ 16 വര്‍ഷം തികയുന്നു. ആദ്യ സിനിമയിലൂടെ തന്നെ പ്രതിഭ തെളിയിച്ച നടി എന്നും മലയാളിയുടെ മോഹങ്ങളില്‍ നിറഞ്ഞ പെണ്‍കുട്ടിയാണ്‌.

1971ല്‍ ആലപ്പുഴയില്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ജനിച്ച മോനിഷ ആദ്യ ചിത്രമായ നഖക്ഷതങ്ങളിലൂടെ ഏറ്റവും മികച്ച നടിക്കുളള ഉര്‍വശി അവാര്‍ഡ്‌ നേടി. ഈ‍ ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടിയായിരുന്നു മോനിഷ.

‌1992 ഡിസംബര്‍ അഞ്ചിന് ഒരു കാറപകടത്തിലാണ് മോനിഷ മരണമടഞ്ഞത്. ജി എസ്‌ വിജയെ‍ന്‍റ ചെപ്പടിവിദ്യയായിരുന്നു അവസാന ചിത്രം.

മയൂരി

‘സ്‌ത്രീ’ സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായിരുന്നു മയൂരി. 22 വയസ്സുള്ള മയൂരി 2005 ജൂണ്‍ 16ന് ചെന്നൈയിലുള്ള വസതിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. ജീ‍വിതത്തിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു എന്ന് തന്‍റെ സഹോദരന്‌ ആത്മഹത്യാ കുറിപ്പില്‍ അവര്‍ എഴുതിവെച്ചു.
PRO


ആത്‌മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പുള്ള കാലങ്ങളില്‍ ഉദര സംബന്ധമായ രോഗങ്ങള്‍ മയൂരിയെ അലട്ടിയിരുന്നുതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുംഭകോണം ഗോപാലു, 7 ജി‍ റെയിന്‍ബോ കോളനി, മന്മഥന്‍, വിസില്‍, പ്രേംപൂജാരി, ചന്ദാമാമ, ആകാശഗംഗ, അരയന്നങ്ങളുടെ വീട് തുടങ്ങിയവയാണ് മയൂരിയുടെ പ്രധാന സിനിമകള്‍.

വൈഷ്‌ണവി

2006 ഏപ്രില്‍ 17നാണ് വൈഷ്‌ണവി മരണത്തെ പുല്കിയത്. തമിഴ് നടന്‍ ദേവ് ആനന്ദുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. തമിഴ്‌ സീരിയലായ മനൈവിയില്‍ ദേവ് ആനന്ദിന്‍റെ ഭാര്യയായി അഭിനയിക്കുകയായിരുന്നു അപ്പോള്‍ വൈഷ്ണവി. താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് 2006 ഏപ്രില്‍ 19ന് ദേവ് ആനന്ദിനെ അറസ്‌റ്റ് ചെയ്‌തിരുന്നു.

1991ല്‍ ധര്‍മ ദുരൈ എന്ന ചിത്രത്തിലുടെ ബാലനടിയായി രംഗപ്രവേശം ചെയ്‌ത നടിയാണ് വൈഷ്‌ണവി. കൂടാതെ അണ്ണി, മുഹുര്‍ത്തം, മലര്‍കള്‍ എന്നീ തമിഴ്‌ സീരിയലുകളിലും അഭിനയിച്ചിരുന്നു. സണ്‍ ടി വിക്ക് വേണ്ടി കൊണ്ടാട്ടം എന്ന പരിപാടി ചെയ്‌തിരുന്നു.
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍