സിനിമയില്‍ ‘ലൈവാ’യി നില്ക്കുമ്പോള്‍ ‘ലൈഫി’നോട് വിട പറഞ്ഞ നടിമാര്‍ എന്നും നൊമ്പരം നിറഞ്ഞ ഓര്‍മ്മയാണ്. നായികയായാലും സെക്‌സ് ബോംബായാലും സ്വഭാവ നടിയാണെങ്കിലും സിനിമയെ സ്‌നേഹിക്കുന്നവരെന്നും അവരെ മനസ്സില്‍ കൊണ്ടു നടക്കും. ഒരു കാലഘട്ടത്തിലെ യൌവനത്തിന്‍റെ മുഴുവന്‍ ആശയും ദാഹവും രോമാഞ്ചവുമായിരുന്ന സില്‍ക്ക് സ്‌മിതയുടെ ഓര്‍മ്മകള്‍ വന്നു നിറയുന്ന അവസരമാണിത്.
13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു സെപ്റ്റംബര്‍ 27ന് സ്മിത സ്വയം ജീവിതത്തിന് വിരാമമിട്ടു. സിനിമയുടെ ‘വെള്ളിവെളിച്ച’ത്തില്‍ നില്‍ക്കേ ജീവിതം വലിച്ചെറിഞ്ഞവരും അഭിനയ ജീവിതത്തിന്‍റെ പാതി വഴിയില്‍ പൊലിഞ്ഞു പോയവരുമുണ്ട് സിനിമാ ലോകത്ത്. സ്‌മിതയുടെ ഓര്‍മ്മയ്‌ക്ക് മുന്നില്‍ നിന്ന് കൊണ്ട് അകാലത്തില്‍ പൊലിഞ്ഞ താരങ്ങളെ തേടാം.
ശോഭ
ശോഭ ജീവിച്ചിരുന്നുവെങ്കില്‍ മലയാളത്തിലെയും ഇന്ത്യയിലെയും എക്കാലത്തെയും മികച്ച നടിയായി മാറുമായിരുന്നു. തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ബാലു മഹേന്ദ്രയുമായുള്ള അവരുടെ അടുപ്പം അവരുടെ മരണത്തിന് ശേഷവും സംസാരവിഷയമായിരുന്നു.
PRO
‘ലേഖയുടെ മരണം: ഒരു ഫ്ലാഷ് ബാക്ക്’ എന്ന പേരില്‍ ശോഭയുടെ മരണത്തെ ആസ്‌പദമാക്കി കെ ജി ഒരു സിനിമയെടുത്തു. അക്കാലത്ത് വലിയ വിവാദമായിരുന്നു ആ സിനിമ. ശോഭ അന്തരിച്ചിട്ട് 2009 മെയ് ഒന്നിന് 29 കൊല്ലം തികഞ്ഞു. പതിനെട്ട് വയസ്സാകും മുമ്പേ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറിയ ശോഭ അപ്രതീക്ഷിതമായാണ് വിടപറഞ്ഞത്.
നാലു വയസ്സു മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള പതിനാലു കൊല്ലം തമിഴ്, മലയാളം, കന്നഡ തുടങ്ങിയ സിനിമകളില്‍ അവിസ്മരണീയമായ കഥാപാത്രങ്ങളെയാണ് ശോഭ അവതരിപ്പിച്ചത്.
സൌന്ദര്യ
PRO
ചലച്ചിത്ര രചയിതാവായ കെ എസ് സത്യനാരായണന്‍റെ മകളായ സൌന്ദര്യ 2004 ഏപ്രില്‍ 17ന് വിമാനപകടത്തിലാണ് മരിച്ചത്. നാല് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന വിമാനത്തിന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നു. ബി ജെ പിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ആന്ധ്രാപ്രദേശിലേക്ക് പോകുന്ന വഴിക്കായിരുന്നു സൌന്ദര്യയെന്ന സൌന്ദര്യധാമത്തെ മരണം തട്ടിയെടുത്തത്.
സൌന്ദര്യയുടെ സഹോദരനും കന്നഡ നിര്‍മ്മാതാവുമായ അമര്‍നാഥും അപകടത്തില്‍ മരിക്കുകയായിരുന്നു. ‘യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്’ എന്ന ചിത്രത്തിലുടെയാണ് സൌന്ദര്യ മലയാളത്തിന് പ്രിയങ്കരിയായത്. കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയുടെ തന്നെ സൌന്ദര്യറാണിയായിരുന്നു സൌന്ദര്യ.