ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » റയില്‍മന്ത്രി അഹമ്മദ് അറിയാന്‍... (To the knowledge of Railway minister)
 
ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ റയില്‍‌വെ സഹമന്ത്രി ഇ അഹമ്മദ് നടത്തിയ യാത്ര ഏറെ മാധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചു പറ്റിയ ഒന്നാണല്ലോ. പരാതികളുടെ പെരുമഴ തന്നെയാണ് ഈ പരിപാടിയില്‍ മന്ത്രിക്ക് ലഭിച്ചത്. എന്നാല്‍ മന്ത്രിയെ കാണാനോ പരാതികളും പരിഭവങ്ങളും അറിയിക്കാനോ കഴിയാത്ത എത്രയോ ട്രെയിന്‍ യാത്രക്കാര്‍ ദിവസവും അവരുടെ ദുരിതയാത്ര തുടരുന്നുണ്ട്. ഇതാ, മലയാളം വെബ്ദുനിയയ്ക്ക് ഒരു ട്രെയിന്‍ യാത്രക്കാരിയുടെ വകയായി ലഭിച്ച ഒരു കത്ത്...

പ്രിയമന്ത്രി അഹമ്മദിന്,

PRO
ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാനോ മനസ്സിലാക്കാനോ ഉള്ള ആഗ്രഹവും ആകാംക്ഷയും ഉണ്ടായിട്ടല്ല ഞാന്‍ ചെന്നൈ മെയിലിന്‍റെ ജനറല്‍ (ലേഡീസ്) കമ്പാര്‍ട്ടുമെന്‍റില്‍ കയറിയത്. പെട്ടെന്നുള്ള യാത്ര ആയിരുന്നതിനാല്‍ റിസര്‍വേഷന്‍ ലഭിച്ചിരുന്നില്ല. ജനറല്‍ കമ്പാര്‍ട്ടുമെന്‍റില്‍ ലഗേജുകള്‍ വയ്ക്കുന്ന അപ്പര്‍ ബര്‍ത്തിലെങ്കിലും ഒരു സീറ്റ് തരപ്പെടുത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടാണ് കോഴിക്കോടെന്ന പതിവു രീതി വിട്ട് കൊയിലാണ്ടിക്ക് വണ്ടി പിടിച്ചത്.

പക്ഷേ, പ്രതീക്ഷകള്‍ക്ക് വലിയ മങ്ങലേല്‍പ്പിക്കാതെ തന്നെയാണ് കൊയിലാണ്ടിയില്‍ ചെന്നൈ മെയില്‍ വന്നു നിന്നത്. എന്നെ കൂടാതെ, സേലത്ത് പഠിക്കുന്ന നാല് കുട്ടികള്‍ കൂടി ഉണ്ടായിരുന്നു ട്രെയിനില്‍ കയറാന്‍. വാതില്‍ക്കല്‍ വരെ നീളുന്ന അതിഭയങ്കരമായ തിരക്കില്‍ ആരുടെയൊക്കെയോ ഉന്തും തള്ളും ‘സപ്പോര്‍ട്ട്’ ആയി ലഭിച്ചതു കൊണ്ട് ആ ചെറിയ ബോഗിയുടെ അകത്തെത്തി. എന്നോടൊപ്പം ട്രെയിനില്‍ കയറിയ നാല് പെണ്‍കുട്ടികളുടെയും അവസ്ഥ ഇതു തന്നെ.

അതിനിടയില്‍ ഒരാള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന, രണ്ട് പേര്‍ ഇരിക്കുന്ന സൈഡ് സീറ്റിലെ ഒരു ചേച്ചി കോഴിക്കോട് ഇറങ്ങുമെന്ന് പറഞ്ഞതു കൊണ്ട് ആ പകുതി സീറ്റില്‍ കണ്ണുനട്ട് ഞാന്‍ നിന്നു. കോഴിക്കോട് എത്തുന്നതിനും 15 മിനിറ്റ് മുമ്പ് ആ ചേച്ചി എഴുന്നേറ്റെങ്കിലും ആ സീറ്റിന്‍റെ പരിസരത്ത് നിന്ന് രണ്ടടി മുന്നിലെത്തി പോയതിനാല്‍ കോഴിക്കോട് എത്തിയതിനു ശേഷമാണ് ‘ഹാഫ് സീറ്റ്’ കൈവശപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞത്.

കോഴിക്കോട് എത്തിയപ്പോള്‍ യാത്രക്കാരെ ഇറങ്ങാന്‍ പോലും അനുവദിക്കാതെ സ്ത്രീകള്‍ ഇടിച്ചു കയറുകയായിരുന്നു. അവര്‍ക്ക് ‘സീറ്റ്’ എന്ന വലിയ മോഹങ്ങളൊന്നുമില്ല, പക്ഷേ ‘കയറിപ്പറ്റുക’ എന്ന അത്ര ചെറുതല്ലാത്ത ഒരു ആഗ്രഹം ഉണ്ട് താനും. കോഴിക്കോട് സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ എടുക്കുമ്പോള്‍ അതില്‍ കാലു കുത്താന്‍ സ്ഥലമില്ലായിരുന്നു.
 
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍