ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » ഞങ്ങള്‍ക്കിഷ്‌ടം ഇങ്ങനെയൊക്കെയാണ് ('We fond of these things')
 
PRO
PRO
രാവിലെ തന്നെ പോഗോ ചാനലും വെച്ച് കുട്ടികളുടെ കൂടെ കളിക്കലാണോ ഭര്‍ത്താവായ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്‌ടം? നിങ്ങളുടെ മക്കളുടെ അമ്മ അതായത് നിങ്ങളുടെ ഭാര്യ ചപ്പാത്തി പരത്തുന്നത് നിങ്ങള്‍ക്ക് കാണുകയേ വേണ്ട എന്നാണോ? ഏയ്, അങ്ങനെയല്ല അടുക്കള അവളുടെ സാമ്രാജ്യമല്ലേ. നമ്മളെന്തിനാ ആവശ്യമില്ലാതെ കൈ കടത്തുന്നത് എന്നണോ? പക്ഷേ നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യ അങ്ങനെയൊന്നുമല്ല മാഷേ ആഗ്രഹിക്കുന്നത്.

രാവിലെ ഭക്ഷണം തയ്യറാക്കാന്‍ ഒരു കൈ സഹായം, കുട്ടിയെ സ്കൂളിലേക്കയ്ക്കാന്‍ ഒന്നര കൈ സഹായം, വീട് വൃത്തിയാക്കി വയ്ക്കാന്‍ ഇരുകൈ സഹായവും, ഇത്രയും മതി. ഭാര്യയുടെ മനസ്സില്‍ ഒന്നാമനാകാനും ഒരു നല്ല കുടുംബനാഥനാകാനും. അടുക്കള എന്ന സാമ്രാജ്യത്തിന് കുടുംബജീവിതത്തിന്‍റെ കണ്ണികളെ ബന്ധിപ്പിച്ചു നിര്‍ത്തുന്നതില്‍ ഉള്ള ‘റോള്‍’ ചെറുതല്ലന്നേ.

ഇത് പുരുഷന്മാരെ അടുക്കളയില്‍ കയറ്റുക എന്ന ‘ദുരുദ്ദേശ്യത്തോ’ടെ പറയുന്നതല്ല. പഠനങ്ങള്‍ തെളിയിച്ച കാര്യങ്ങളാണ് മേല്‍ പറഞ്ഞത്. ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ വിവാഹജീവിതം മറ്റുള്ളവരുടേതിനെക്കാള്‍ പത്തുമടങ്ങ് സുന്ദരമാക്കാന്‍ ഭര്‍ത്താവിന്‍റെ അടുക്കള കയറ്റം സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പഴയ കാലത്തെ വച്ച് നോക്കുമ്പോള്‍ സ്ത്രീകള്‍ ഇന്ന് വിദ്യാസമ്പന്നരാണ്. അതുകൊണ്ട് തന്നെ വീട്ടില്‍ കുറച്ച് സമത്വമൊക്കെ സ്ത്രീകള്‍ ആഗ്രഹിക്കുന്നുമുണ്ട്. പുരുഷന്‍റെ ഒപ്പമോ അതല്ലെങ്കില്‍ പുരുഷനേക്കാള്‍ അധികമോ ശമ്പളം വാങ്ങുന്നവരാണ് മിക്ക സ്ത്രീകളും. അതുകൊണ്ട് തന്നെ കുടുംബം ‘ഓഫീസ്’ രീതിയിലാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്‍റെ പണി, നിന്‍റെ പണി എന്ന ഓഫീസ് സ്റ്റൈല്‍ പല്ലവികളൊന്നും വീട്ടില്‍ വേണ്ട.

നമ്മുടെ വീട്, നമ്മുടെ കുട്ടികള്‍ എന്ന് പറയുന്നതു പോലെ നമ്മുടെ അടുക്കള എന്ന് മനസ് തുറന്ന് പറയാന്‍ നിങ്ങള്‍ തയ്യാറായാല്‍ ജീവിതപരീക്ഷയില്‍ മൈനസ് ഒന്നും നേടാതെ ഫുള്‍ മാര്‍ക്കും നേടി നിങ്ങള്‍ക്ക് ജയിക്കാം. ജീവിതം വിചാരിച്ചു കൂട്ടുന്നതിനേക്കാള്‍ സിമ്പിളാക്കാന്‍ ചില പൊടിക്കൈകളിതാ.

1. രാവിലെ ഭക്ഷണം തയ്യാറാക്കാന്‍ ഒരു കൈ സഹായം. ഉദാ: ചപ്പാത്തി പരത്തുക, കറിക്ക് ആവശ്യമായ പച്ചക്കറി അരിഞ്ഞു നല്‍കുക, തേങ്ങ ചിരവുക മുതലായവ.

2. കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതിന് സഹായിക്കാം. കുട്ടികള്‍ക്ക് ആവശ്യമായ പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുക, അവരുടെ ടിഫിന്‍ ബോക്സ് തയ്യാറാക്കി വയ്ക്കുക.

3. വീട് വൃത്തിയാക്കാന്‍ സഹായിക്കാം. രാവിലെ കുട്ടികള്‍ സ്കൂളിലേക്ക് പോയി കഴിയുമ്പോള്‍ എല്ലാം ഒന്ന് അടുക്കി പെറുക്കി വയ്ക്കാം. അവധി ദിവസങ്ങളില്‍ ഷെല്‍ഫിലെ പൊടിയും മറ്റും നീക്കി വൃത്തിയാക്കാം.

4.തുണികള്‍ അയണ്‍ ചെയ്യാന്‍ സഹായിക്കാം. ഒരു ആഴ്ചയിലേക്കുള്ള തുണി ഒരുമിച്ച് അയണ്‍ ചെയ്ത് വയ്ക്കുന്നത് ജോലിഭാരം കുറയ്ക്കും.

5. അവധിദിവസങ്ങളില്‍ കുട്ടികളുടെ കാര്യം ശ്രദ്ധിക്കുക.

എന്താ, ഭാര്യയ്ക്ക് നേരെ സഹായത്തിന്‍റെ ഒരു കൈ നീട്ടാന്‍ നിങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞോ? എങ്കില്‍ ഒട്ടും മടിക്കാതെ രംഗപ്രവേശം ചെയ്തോളു. ആഘോഷങ്ങള്‍ നിറഞ്ഞ ഒരു കൊച്ചുജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍