ലേഖനങ്ങള്‍ | ആരോഗ്യം സൌന്ദര്യം | പാചകം | സൌന്ദര്യക്കുറിപ്പുകള്‍ | ശിശുസംരക്ഷണക്കുറിപ്പുകള്‍ | ഗാര്‍ഹികക്കുറിപ്പുകള്‍
പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » ന്യുസ്പേപ്പര്‍ ‘ലേഡീസ്‘ (Women at Press louded by UNESCO)
 
PRO
PRO
പെണ്ണുങ്ങള്‍ വിചാരിച്ചാല്‍ എന്തൊക്കെ നടക്കും? നടക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഉത്തരേന്ത്യക്കാരായ കുറച്ച് ‘പെണ്‍പുലികള്‍’. കാലം ഇഷ്‌ടമുള്ള കോലത്തില്‍ കുതിച്ചു പായുന്ന ഇക്കാലത്ത് കഴിയുന്ന മേഖലകളിലെല്ലാം കൈവെച്ചു നോക്കാന്‍ സുന്ദരിമാര്‍ തയ്യാറാണ്.

ഐ ടിയിലും, സയന്‍സിലും, സാമൂഹ്യ സേവനങ്ങളിലും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും സ്ത്രീ എത്തി. പുരുഷന്മാര്‍ കുത്തകയാക്കി വെച്ചിരുന്ന മാധ്യമപ്രവര്‍ത്തനത്തിലും സ്ത്രീകള്‍ വെന്നിക്കൊടി പാറിച്ചു. എന്നാല്‍, സ്ത്രീകള്‍ കൂട്ടം ചേര്‍ന്ന് തുടങ്ങിയ ഒരു പത്രത്തിന് ലോകോത്തര അംഗീകാരം ലഭിച്ചാലോ? അദ്‌ഭുതപ്പെടേണ്ട. ഉത്തരേന്ത്യയില്‍ നിന്നാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ദിവസവും ഏതാണ്ട് 20,000 ആളുകള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ‘ഖബര്‍ ലഹാരിയ’ എന്ന പത്രമാണ് ലോകോത്തര അംഗീകാരം നേടി തിളങ്ങി നില്‍ക്കുന്നത്. യുനെസ്കോയുടെ ഈ വര്‍ഷത്തെ കിങ്‌ സെ ജോങ്‌ സാക്ഷരതാ പുരസ്ക്കാരമാണ് ‘ഖബര്‍ ലഹാരിയ’ നേടിയത്. ‘സാക്ഷരതയും ശക്തീകരണവും’ ഒത്തു ചേര്‍ന്നപ്പോള്‍ 20,000 ഡോളറാണ് വിജയികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അകമ്പടി സേവിക്കാനെത്തിയത്. സ്ത്രീകളുടെയും മുതിര്‍ന്നവരുടെയും അവഗണനയനുഭവിക്കുന്നവരുടെയും സാക്ഷരതയ്ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
 
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍