മൂക്കുത്തി ഫാഷനായിട്ട് കാലം കുറച്ചായി. പക്ഷേ, മൂക്ക് കുത്തിയതിന്‍റെ പേരില്‍ ഒരാളുടെ ജോലി പോകുകയാണെങ്കിലോ? എന്തേ, മുക്കത്ത് വിരല്‍ വച്ചു പോയോ? എങ്കില്‍ അത് വേഗമെടുത്തേരെ. കാരണം മൂക്കു കുത്തിയത് ഹിന്ദുത്വത്തിന്‍റെ അടയാളമാണെന്ന് പറഞ്ഞാണ് രണ്ടുവര്‍ഷം മുമ്പ് ഒരു ഇന്ത്യക്കാരിക്ക് ഹീത്രൂ വിമാനത്താവളത്തില്‍ വച്ച് ജോലി പോയത്. പക്ഷേ, വിവാദങ്ങളെ ആരും പേടിച്ചില്ല. കൂടുതല്‍ പകിട്ടോടെയും, തനിമയോടെയും മൂക്കുത്തി എടുത്തങ്ങ് മൂക്കില്‍ ചാര്‍ത്തി.ആദ്യമൊക്കെ ഒരു ചെറിയ സ്റ്റഡ് മാത്രമായിരുന്നു മൂക്കുത്തിയായി ഉണ്ടായിരുന്നത്. സ്വര്‍ണത്തിലും, വെള്ളിയിലുമായി മൂക്കുത്തികള്‍ കളം പിടിച്ചു. പിന്നീട് ഇങ്ങോട്ട് റിങ്ങായും, മുത്തുകള്‍ പിടിപ്പിച്ചവയായും ഒരു ബഹളമായിരുന്നു ‘മൂക്കുത്തി’ മേഖലയില്‍. എന്നാല്‍, ഇന്ന് അമ്പത് രൂപ കൊടുത്താല്‍ ലഭിക്കുന്ന ഒട്ടിക്കുന്ന മൂക്കുത്തികള്‍ മുതല്‍ ‘ഡയമണ്ട്’ തിളക്കവുമായി എത്തുന്ന കോടികള്‍ വിലമതിക്കുന്ന മൂക്കുത്തികളുമുണ്ട്.കാലം മാറിയപ്പോള്‍ ഫാഷന്‍റെ കോലവും മാറിയല്ലോ? മൂക്കിന്‍റെ ഏതെങ്കിലും ഒരു വശത്ത് കുത്തേണ്ട മൂക്കുത്തി ഇരുവശത്തും കുത്തിയിടാറുണ്ട്. എന്നാലും, ദക്ഷിണേന്ത്യയിലെ സ്‌ത്രീകള്‍ മൂക്കിന്‍റെ വലതുഭാഗത്തും, ഉത്തരേന്ത്യന്‍ സ്ത്രീകള്‍ മൂക്കിന്‍റെ ഇടതുഭാഗത്തും മൂക്കുത്തി ധരിക്കുന്നവരാണത്രേ. പക്ഷേ, ഇപ്പോള്‍ ഓരോരുത്തരും അവരുടെ ഇഷ്‌ടത്തിനും, താല്പര്യത്തിനും അനുസരിച്ചാണ് മൂക്കു കുത്താറ്. |