ഡിസൈനര്‍ പൊട്ടുകള്‍
വിപണിയില്‍ ഇപ്പോള്‍ സുലഭമായി ലഭിക്കുന്ന പൊട്ടുകളാണിത്. നിങ്ങള്‍ ധരിക്കുന്ന ചുരിദാറിന്‍റെ അല്ലെങ്കില്‍ സാരിയുടെ നിറത്തിനനുസരിച്ച് ചേരുന്ന അടിപൊളി പൊട്ടുകള്‍ ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. (ജീന്‍സ് പ്രേമികള്‍ ഇത്തരം പൊട്ടുകളെ മൈന്‍ഡ് ചെയ്യേണ്ട). ഇതില്‍ തന്നെ കല്ല് പതിപ്പിച്ചതും, സ്വര്‍ണം മുതല്‍ രത്‌നങ്ങള്‍ വരെ പതിപ്പിച്ചതും ലഭ്യമാണ്.
വെഡ്ഡിംഗ് പൊട്ടുകള്‍
എത്രവലിയ ജാടക്കാരി പെങ്കൊച്ച് ആണെങ്കിലും കല്യാണത്തിന് പൊട്ടില്ലാതെ സങ്കല്‍പ്പിക്കാന്‍ പറ്റുമോ? ഇല്ലേയില്ല. നാണം കൊണ്ട് പാതി കുനിഞ്ഞ(നാണം വന്നാല്‍) മുഖത്തിന്‍റെ സൌന്ദര്യം നിര്‍ണയിക്കുന്നതില്‍ പൊട്ടിന്‍റെ പങ്ക് കുറച്ചേറെ വലുതാണ്. കല്യാണസാരിക്ക് യോജിച്ച നിറത്തിലുള്ള, വിവിധ ഡിസൈനുകളിലുള്ള പൊട്ടുകള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. കൂടാതെ, സ്വര്‍ണ നൂലുകള്‍ പതിപ്പിച്ചതും, കല്ലുകള്‍ തൂങ്ങിക്കിടക്കുന്നതുമായ പൊട്ടുകള്‍ വധുവിന് ഒരു ‘പ്ലസ് ബ്യൂട്ടി’ തന്നെ കൊടുക്കും.
വധു കാഞ്ചിപുരം പട്ടുസാരിയിലാണെങ്കിലും, വൈറ്റ് ഫ്രോക്കിലാണെങ്കിലും ഇഷ്‌ടമുള്ള പൊട്ട് തെരഞ്ഞെടുക്കാം. വെള്ള ഉടുപ്പ് ധരിച്ചെത്തുന്ന സുന്ദരിമാര്‍ക്ക് വൈറ്റ് സ്‌റ്റോണ്‍ പതിപ്പിച്ച പൊട്ടുകളാണ് ഇണങ്ങുക. പട്ടുസാരിയില്‍ ഒരുങ്ങിയെത്തുന്ന സുന്ദരിമാര്‍ക്ക് സാരിയുടെ നിറത്തിനിണങ്ങിയ പൊട്ടുകളായിരിക്കും കൂടുതല്‍ ചേര്‍ച്ച.
ഇനി ‘ജീന്‍സ് ചേച്ചി’മാരോട് ഒരു വാക്ക്. ജീന്‍സും, കുര്‍ത്തയും ഒക്കെ അണിഞ്ഞിറങ്ങുമ്പോള്‍ ചെറിയ ഒരു സ്‌റ്റോണ്‍ മതിയാകും പൊട്ടിന്‍റെ സ്ഥാനത്ത്. അല്ലെങ്കില്‍, ഐ ലൈനര്‍ ഇരിപ്പുണ്ടോ കൈയ്യില്‍. എങ്കില്‍, ഇനി ഒന്നും നോക്കണ്ട നിങ്ങളുടെ കലാബോധത്തില്‍ വിരിയുന്ന ഒരു ഉഗ്രന്‍ ‘ബിന്ദി ടച്ച്’ തന്നെ നടത്തിക്കോള്ളൂ നെറ്റിത്തടത്തില്‍. |