അമ്മയുടെ ഒക്കത്തിരുന്ന് കരയുന്ന കുഞ്ഞുവാവയുടെ മുഖത്തും, കുഞ്ഞുവാവയ്ക്ക് താരാട്ട് പാടുന്ന അമ്മയുടെ മുഖത്തും ‘കോമണ്‍’ ആയി കാണുന്ന ഒന്നുണ്ട്. ആലോചിച്ച് തലപുകയ്ക്കേണ്ട. അതിന്‍റെ പേരാണ് ‘പൊട്ട്’ അല്ലെങ്കില്‍ ‘ബിന്ദി’.
കുഞ്ഞുവാവയ്ക്ക് കണ്ണു കിട്ടാതിരിക്കാനാണ് കറുത്തു വലിയ പൊട്ട് അമ്മ കവിളില്‍ തൊടുന്നതെങ്കില്‍, വലുതാകുമ്പോള്‍ ഇതേ കുഞ്ഞുവാവ തന്‍റെ നെറ്റിത്തടത്തിന്‍റെ സൌന്ദര്യം കൂട്ടാന്‍ വ്യത്യസ്ത തരത്തിലുള്ള പൊട്ടുകളാണ് അണിയുക. ഈ പൊട്ടിന്‍റെ ഒരു കാര്യമേ...
കാലം മാറിയതിനനുസരിച്ച് ‘ബിന്ദി’യുടെ സ്‌റ്റൈലും മാറി. കുട്ടികള്‍ യൂണിഫോമിനൊപ്പം ധരിക്കുന്ന പൊട്ടായിരിക്കില്ല ‘കളര്‍ ഫുള്‍’ ഡ്രസ്സും ധരിച്ച് കുട്ടിമാമന്‍റെ കല്യാണത്തിന് പോകുമ്പോള്‍ ധരിക്കുക. കോളജ് കുമാരിമാര്‍ക്കാണെങ്കില്‍, ഒരു ചുരിദാറിനൊപ്പം ധരിക്കുന്ന പൊട്ട് വേറൊരു ഡ്രസ്സിന്‍റെ കൂടെ സങ്കല്‍പ്പിക്കാനേ പറ്റില്ല.
ജീന്‍സും ടീഷര്‍ട്ടും അണിഞ്ഞ് കോളജ് ഡേയ്ക്ക് പോകുമ്പോഴും, കേരളസാരിയുടുത്ത് കോളജില്‍ ഓണാഘോഷ പരിപാടിക്ക് പോകുമ്പോഴും വ്യത്യസ്തങ്ങളായ പൊട്ടുകളായിരിക്കും ഇവര്‍ ധരിക്കുക. പൊട്ടിനെക്കുറിച്ച് അത്രമാത്രം ധാരണയുള്ള ‘യൂത്ത്’ ആണ് ഇന്നുള്ളതെന്ന് ചുരുക്കം.
ഇനി ഇതിനെക്കുറിച്ച് വലിയ പിടിപാടൊന്നുമില്ലാത്ത സുന്ദരിമാരോട്, പ്ലീസ് ഒരു മിനിറ്റ് ഒന്ന് നില്‍ക്കൂ. ഒരു പൊട്ടില്ലെങ്കില്‍ എന്താ കുഴപ്പം എന്നാണോ ചോദ്യം. അടിപൊളിയായി ഒരുങ്ങി പോകുമ്പോള്‍ ഒരു പൊട്ടു കൂടിയുണ്ടെങ്കില്‍ എന്ത് ഭംഗിയുണ്ടാകുമെന്നറിയാമോ.
അടുത്ത പേജില്‍: പൊട്ടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍... |