സമൂഹം സ്വവര്‍ഗാനുരാഗികളോട് കാണിക്കുന്ന വിവേചനത്തിനെതിരെ ബോളിവുഡ് താരം സെലീന ജയ്റ്റ്ലി ബ്ലോഗുമായി രംഗത്ത് വന്നു. സ്വവര്‍ഗാനുരാഗികള്‍ക്ക് അവരുടെ ആശയങ്ങളും നിലപാടുകളും പ്രകടമാക്കാന്‍ സമൂഹം വേദിയൊരുക്കണമെന്ന് സെലീന ബ്ലോഗില്‍ ആവശ്യപ്പെട്ടു. എല്ലാവര്‍ക്കുമെന്നപോലെ സ്വവര്‍ഗാനുരാഗികള്‍ക്കും അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും സെലീന ബ്ലോഗിലൂടെ വ്യക്തമാക്കി. സ്വവര്‍ഗാനുരാഗികളുടെ മൌലിക അവകാശങ്ങളെക്കുറിച്ചും സെലീന ബ്ലോഗില്‍ എടുത്തു പറയുന്നു.
തന്‍റെ ആരാധകരോട് സ്വവര്‍ഗാനുരാഗികളെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് സെലീന ഒരു കമ്മ്യൂണിറ്റിയും തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലും സെലീന ബ്ലോഗിലൂടെ നടത്തിയിട്ടുണ്ട്. തന്‍റെ ആദ്യ കാമുകന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന്. തനിക്ക് 16 വയസ്സുള്ളപ്പോള്‍ ഒരു നൈറ്റ് ക്ലബ്ബില്‍ വെച്ചാണ് തന്‍റെ ആദ്യ ബോയ് ഫ്രണ്ടിനെ കണ്ടുമുട്ടിയത്.എന്നെക്കാള്‍ 18 വയസ്സ് മൂപ്പുണ്ടായിരുന്നു അദ്ദേഹത്തിന്. പരിചയപ്പെട്ട് കുറേനാള്‍ കഴിഞ്ഞാണ് ഞാനറിഞ്ഞത് അദ്ദേഹം ഒരു സ്വവര്‍ഗാനുരാഗിയാണെന്ന്.
ഇത് ഞാനറിഞ്ഞുവെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹം എന്നെ വെറുക്കാന്‍ തുടങ്ങി. ശാരീരികമായ പീഠനങ്ങളും. ആ സങ്കടത്തില്‍ പിന്നീട് കുറനാള്‍ ഞാന്‍ നിഷേധിയായി നടന്നു. പിന്നീട് എന്‍റെ സഹോദരങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. പീന്നീട് ഞാന്‍ മിസ് ഇന്ത്യയും നടിയുമെല്ലാം ആയതിനുശേഷം ഒരുനാള്‍ അദ്ദേഹം എന്നെ വിളിച്ചു.
എന്നോട് ഇപ്പോഴും പ്രണയമുണ്ടോ എന്ന് ചോദിച്ചു. പിന്നീട് എന്നെ പ്രണയിക്കരുതെന്നും ദൈവമാണ് എന്നെ ഇങ്ങനെ സൃഷ്ടിച്ചതെന്നും പറഞ്ഞ് കരഞ്ഞു. ആലോചിച്ച് നോക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞതാണ് ശരിയെന്ന് എനിക്ക് ബോധ്യപ്പെട്ടു. അതിനു ശേഷം ഒരിക്കലും താന്‍ സ്വവര്‍ഗാനുരാഗികളെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് സെലീന പറയുന്നു. സ്വവര്‍ഗാനുരാഗികളായ നിരവധി സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും അവരുടെ പ്രശ്നങ്ങള്‍ അറിയാവുനന്തു കൊണ്ടാണ് ബ്ലോഗിലൂടെ പ്രതികരിക്കുന്നതെന്നും സെലീന വ്യക്തമാക്കി. |