പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > പുതിയ ചില കല്യാണമന്ത്രങ്ങള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുതിയ ചില കല്യാണമന്ത്രങ്ങള്‍
വീട്ടുകാരെ കൈയ്യിലെടുക്കാ

വിവാഹം വീട്ടുകാരുടെ അനുഗ്രഹത്തോടെ നടത്തുന്നതാണ് എപ്പോഴും ഉചിതം. സ്വയം ഇഷ്‌ടപ്രകാരം കണ്ടെത്തിയ പ്രണയപങ്കാളിയെ ഇഷ്‌ടപ്പെടാത്തതു കൊണ്ടോ, രണ്ട് മതങ്ങളായത് കൊണ്ടോ നിങ്ങളുടെ വിവാഹം ആദ്യം എതിര്‍ക്കപ്പെട്ടിട്ടുണ്ടോ. എങ്കില്‍, വളരെ സാവധാനം കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി വിവാഹത്തിലേക്ക് കടക്കാം. ഇങ്ങനെയുള്ളവര്‍ വിവാഹശേഷം, മാതാപിതാക്കളെ കൈയ്യിലെടുക്കുന്നതിനും ശ്രദ്ധിക്കണം.

വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ മാതാപിതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുക, ആ‍രാധാനാലയങ്ങളില്‍ പോകുമ്പോള്‍ മാതാപിതാക്കളുമായി ഒരുമിച്ച് പോവുക, കുടുംബവുമൊന്നിച്ച് ചെറിയ യാത്രകള്‍ പ്ലാന്‍ ചെയ്യുക, മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സമയം ചെലവഴിക്കാന്‍ കുട്ടികളെ അനുവദിക്കുക എന്നീ മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചെങ്കില്‍ കുടുംബജീവിതവും വിജയിച്ചു.

കൂട്ടുകാരാകാം, പക്ഷേ...

കൂട്ടുകാരില്ലെങ്കില്‍ ജീവിതം വിരസമാകും. പക്ഷേ, കൂട്ടുകാരുടെ ഇടപെടല്‍ അമിതമായാലോ? ജീവിതം തലവേദനയായിട്ടുണ്ടെന്ന് ചിലര്‍ സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ സൌഹൃദത്തിന്‍റെ അധികാരപ്രയോഗങ്ങള്‍ സൌഹൃദവലയങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍ത്തണം. കുടുംബജീവിതത്തില്‍ സുഹൃത്തുക്കളുടെ കടന്നുകയറ്റം അത്ര നല്ലതല്ലെന്നാണ് വിദഗ്ധാഭിപ്രായം.

പുതിയ കാഴ്ചപ്പാട

കല്യാണപ്രായമെത്തിയ ഒരു പെണ്‍കുട്ടിയോട് ഭാവിപങ്കാളിയെക്കുറിച്ച് ചോദിച്ചാല്‍, തങ്ങളുടെ അച്‌ഛനെപോലെ ഒരാള്‍ എന്നായിരിക്കും മറുപടി. എന്നാല്‍, അച്‌ഛനെ പോലെ ശാന്തശീലനും, നിങ്ങളുടെ ഇഷ്‌ടങ്ങളെല്ലാം അംഗീകരിച്ചു തരുന്ന ഒരാളായിരിക്കണം നിങ്ങളുടെ പങ്കാളിയാകുന്നയാള്‍ എന്നതിന് ഒരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ, വിവാഹദിനത്തിന്‍റെ തലേന്ന് തന്നെ ഭാവിവരനെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ മറക്കുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് നല്ലത്.
<< 1 | 2 
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഒരു ബില്ലിന് വീണ്ടും ചിറക് മുളയ്ക്കുന്നു
ആദ്യവനിതകളിലേക്ക് ഇനി മീരയും
വിവാഹമോചനം: അമ്മായി അമ്മമാര്‍ പ്രതിസ്ഥാനത്ത്
വനിതകളെ പിന്തുണച്ച് മധ്യപ്രദേശ്
ഓര്‍മകളുടെ സൌന്ദര്യമുള്ള ‘റിംഗ്’
അമിതമായാല്‍ അമ്മിഞ്ഞപ്പാലും...