കാലം മാറിയതനുസരിച്ച് കല്യാണത്തിന്‍റെ സ്റ്റൈലും മാറി. ആണിന്‍റെ സ്വപ്നങ്ങള്‍ക്ക് പെണ്ണും, പെണ്ണിന്‍റെ സ്വപ്നങ്ങള്‍ക്ക് ആണും ചിറകുകള്‍ പരസ്പരം നല്‍കിയതോടെ ജീവിതത്തിന്‍റെ രീതിയും, ഭാവവും മൊത്തത്തില്‍ മാറി. കുടുംബങ്ങളുടെ ഒത്തുചേരല്‍ എന്നതിലുപരി രണ്ടു വ്യക്തികളുടെ സ്വകാര്യ സംഗതിയായി വിവാഹം മാറുകയാണ്. ഞാനും, നീയും നമുക്കൊരു കുഞ്ഞും എന്നതാണ് യുവാക്കളുടെ പുതിയ മുദ്രാവാക്യം. ഇവിടെ വലിയ കുടുംബം എന്ന ചിന്ത വരുന്നതേയില്ല. കല്യാണം എന്നത് രണ്ടുപേര്‍ തമ്മിലുള്ളതാണ്. ഒരാണ്‍കുട്ടിയും, അവന്‍ ജീവിതകാലത്തേക്ക് മുഴുവന്‍ ഇണയും തുണയുമായി കണ്ടെത്തിയ പെണ്‍കുട്ടിയും തമ്മിലുള്ളത്. രണ്ട് കുടുംബങ്ങള്‍ ബന്ധം എന്ന ആശയം മാറിയിരിക്കുന്നു.മക്കളുടെ കല്യാണത്തില്‍ മാതാപിതാക്കള്‍ കൈ കടത്തുന്നു എന്നതാണ് ഇപ്പോഴത്തെ സുന്ദരീ - സുന്ദരന്മാരുടെ ദുഃഖം. സ്ത്രീധനം, സൌന്ദര്യം തുടങ്ങി ബന്ധുക്കള്‍ ഇടപെടാന്‍ സാധ്യതയുള്ള എല്ലാ മേഖലയിലും എങ്ങനെ തടസം സൃഷ്ടിക്കാമെന്ന് അവര്‍ ആലോചിക്കുന്നു. അനാവശ്യകാര്യങ്ങള്‍ ഉന്നയിച്ച് വിവാഹം ഒരു കച്ചവടമാക്കി മാറ്റാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടാണ് യുവാക്കള്‍ക്ക്. അത്തരം ബന്ധുക്കളെ കൈയിലെടുക്കാന്‍ ചില പൊടിക്കൈകളിതാ:കല്യാണം നിങ്ങളുടേതാണ്ആദ്യം തന്നെ ഇക്കാര്യം മനസ്സിലിട്ട് ഉറപ്പിക്കുക. ജീവിതകാലം മുഴുവന്‍, സന്തോഷവും, സങ്കടവും, സമ്പത്തും, ദാരിദ്ര്യവും, ആരോഗ്യവും, അനാരോഗ്യവും പങ്കുവച്ചും അനുഭവിച്ചും ജീവിക്കേണ്ടവരാണ് നിങ്ങള്‍. അതുകൊണ്ട് പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ താല്പര്യത്തിന് മുന്‍ഗണന നല്‍കുക.നിങ്ങളും ഞങ്ങളും വേണ്ടവിവാഹ ജീവിതത്തില്‍ ‘നമ്മള്‍’ എന്ന പദത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഞാനും നീയുമല്ലാതെ, നിന്‍റെ മാതാപിതാക്കളും എന്‍റെ മാതാപിതാക്കളും അല്ലാതെ, നിന്‍റെ കുടുംബവും എന്‍റെ കുടുംബവും അല്ലാതെ നമ്മളും, നമ്മുടെ മാതാപിതാക്കളും, നമ്മുടെ കുടുംബവും എന്ന് മനസ് തുറന്ന് പറയാന്‍ കഴിയുന്നുണ്ടെങ്കില്‍ തന്നെ പകുതിവിജയം നിങ്ങള്‍ നേടിക്കഴിഞ്ഞു. |