പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > ആദ്യവനിതകളിലേക്ക് ഇനി മീരയും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആദ്യവനിതകളിലേക്ക് ഇനി മീരയും
PTIPTI
ജനാധിപത്യ ഇന്ത്യക്ക് അഭിമാനിക്കാന്‍ ഒരു പുതിയ വളകിലുക്കം കൂടി, അതും സ്‌പീക്കര്‍ കസേരയില്‍. ഇന്ത്യന്‍ ലോക്സഭയുടെ ചരിത്രത്തിലെ ആദ്യവനിതാ സ്‌പീക്കറായി മീരാ കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ചരിത്രത്തിലേക്ക് കൂടിയാണ് മീര നടന്നു കയറിയത്. ആദ്യ വനിതാ രാഷ്ട്രപതി ഭരിക്കുന്ന കാലത്തുതന്നെ മീരാ കുമാറും സ്പീക്കറായി എത്തി എന്നത് യാദൃശ്ചികം.

1945ല്‍ പാറ്റ്നയില്‍ ബാബു ജഗ്ജീവന്‍ റാമിന്‍റെയും, ഇന്ദിരാ ദേവിയുടെയും മകളായിട്ടായിരുന്നു മീരയുടെ ജനനം. അച്‌ഛന്‍ സ്വാതന്ത്ര്യ സമര സേനാനിയും, പ്രമുഖ ദളിത് നേതാവും. അതു കൊണ്ട്, രാഷ്‌ട്രീയ ലോകത്തില്‍ ഒരു പരിചയപ്പെടുത്തലിന്‍റെ ആവശ്യം പോലും അവര്‍ക്ക് വേണ്ടിയിരുന്നില്ല.

ഐ എഫ് എസ് ഉപേക്ഷിച്ച് രാജ്യത്തെ സേവിക്കാനിറങ്ങിയ ചരിത്രമാണ് മീരയുടേത്. നിയമത്തില്‍ ബിരുദവും, ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അവര്‍ 1973ല്‍ ഐ എഫ് എസില്‍ ചേര്‍ന്നു. 1985ലാണ് രാഷ്‌ട്രീയ ലോകത്തിന്‍റെ വഴികളില്‍ അവരെത്തിയത്.

ഉത്തര്‍ പ്രദേശിലെ ബിജ്‌നോറില്‍ നിന്ന് 1985ല്‍ ആദ്യമായി ലോക്സഭയിലെത്തി. അതിനു ശേഷം, ഡല്‍ഹിയിലെ കരോള്‍ബാഗ് മണ്ഡലത്തില്‍ നിന്ന് 1996, 98 വര്‍ഷങ്ങളിലും ലോക്സഭയുടെ പച്ചപ്പരവതാനി കണ്ടു. 1999ല്‍ കരോള്‍ബാഗില്‍ നിന്ന് തന്നെ പരാജയത്തിന്‍റെ കയ്‌പുനീരും കുടിക്കേണ്ടി വന്നു.

തന്‍റെ പിതാവിന്‍റെ മണ്ഡലമായിരുന്ന ബീഹാറിലെ സസറാമില്‍ നിന്ന് 2004ല്‍ ലോക്സഭയിലേക്ക് മത്സരിക്കുകയും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം വരിക്കുകയും ചെയ്തു. 2009ലും അവര്‍ ഈ മണ്ഡലത്തില്‍ വിജയം ആവര്‍ത്തിച്ചു. 2004ലെ മന്‍മോഹന്‍ സര്‍ക്കാരില്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.

2009ലെ മന്‍മോഹന്‍ മന്ത്രിസഭയില്‍ ജലവിഭവമന്ത്രിയായി അവര്‍ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സ്‌പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചു. പാര്‍ലമെന്‍റിന്‍റെ അകത്തളങ്ങളെ വളകിലുങ്ങുന്ന കൈകളാല്‍ നിയന്ത്രിക്കാനാണ് അവരുടെ നിയോഗം.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിവാഹമോചനം: അമ്മായി അമ്മമാര്‍ പ്രതിസ്ഥാനത്ത്
വനിതകളെ പിന്തുണച്ച് മധ്യപ്രദേശ്
ഓര്‍മകളുടെ സൌന്ദര്യമുള്ള ‘റിംഗ്’
അമിതമായാല്‍ അമ്മിഞ്ഞപ്പാലും...
മമ്മ, ഐ ലവ് യൂ
സാമ്പത്തിക രംഗത്ത് മികവ് തെളിയിക്കാന്‍ സ്‌ത്രീകള്‍