വിവാഹ വിപണി ഇപ്പോള്‍ ‘എന്‍ഗേജ്‌മെന്‍റ് റിംഗു’കളുടെ കൈപ്പിടിയിലാണ്. വില കൂടിയതും, വ്യത്യസ്തവുമായ മോതിരങ്ങള്‍ വിവാഹനിശ്ചയദിനത്തില്‍ പരസ്‌പരം കൈമാറാന്‍ ആണ് യുവത്വം ആഗ്രഹിയ്ക്കുന്നത്. ഒറ്റക്കല്ല് പതിച്ച വിവാഹമോതിരങ്ങള്‍ പരമ്പരാഗതമായ മനോഹാരിതയെ പ്രകീര്‍ത്തിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ കണ്ണഞ്ചിപ്പിക്കുകയും ചെയ്യും.
വിവാഹവേളകളെ മനോഹരമാക്കാന്‍ വ്യത്യസ്‌തമായ എന്‍ഗേജ്‌മെന്‍റ് റിംഗുകള്‍ ആണ് ഇന്ന് വിപണിയില്‍ ഉള്ളത്. ഇതില്‍ വജ്രം പതിപ്പിച്ചവയ്ക്കാണ് വിപണിയില്‍ ഡിമാന്‍ഡ് കൂടുതല്‍.
ന്യൂട്രല്‍ കളേര്‍ഡ് രത്‌നങ്ങള്‍
വിവാഹജീവിതം എന്നും നീണ്ടു നില്‍ക്കാനാഗ്രഹിക്കുന്നവരാണ് ഏവരും. വിവാഹമോതിരം പ്രകാശപൂരിതമായി നിലനില്‍ക്കുന്നത് ദാമ്പത്യത്തിന് മാറ്റുകൂട്ടും. ന്യൂട്രല്‍ കളേര്‍ഡ് ജെംസ് മോതിരത്തില്‍ ഗോമേദകം, ഇന്ദ്രനീലം, മാണിക്യം എന്നീ കല്ലുകള്‍ പതിപ്പിച്ച മോതിരങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയകമാണ്.
ചുറ്റും വജ്രം പതിപ്പിച്ച മോതിരം
ചുറ്റും വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരമാണിത്. ഡിസൈനര്‍മാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരത്തിലുള്ള മോതിരം വളരെ പ്രിയപ്പെട്ടതാണ്. മോതിരത്തിന്‍റെ മുന്‍ ഭാഗത്തെ വലിയ വജ്രക്കല്ലിനോളം തിളക്കം, ചുറ്റുമുള്ള ചെറിയ വജ്രക്കല്ലുകള്‍ക്കും ഉണ്ടായിരിക്കും എന്നതാണ് മണവാട്ടിമാര്‍ക്ക് ഇത്തരം മോതിരങ്ങളെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്.
മുന്‍ ഭാഗം ഉയര്‍ന്ന രീതിയിലുള്ള മോതിരം
മനോഹരമായി അലങ്കരിച്ച ഒരു കര്‍വ് ഇത്തരത്തിലുള്ള മോതിരത്തിന്‍റെ മുന്‍ഭാഗം അലങ്കരിയ്ക്കുന്നു. കര്‍വുകള്‍ അല്ലെങ്കില്‍ സൂക്ഷ്‌മമായി ‘കട്ട്’ ചെയ്ത രൂപഘടന, മധ്യഭാഗത്തിലുള്ള കല്ലിന് കൂടുതല്‍ മനോഹാരിത നല്‍കുന്നു.
വളഞ്ഞു പുളഞ്ഞ രീതിയിലുള്ള മോതിരം
ഇങ്ങനെയുള്ള മോതിരത്തില്‍ നിറയെ വളവും തിരിവുമായിരിക്കും. ഇതാണ് ഇതിന്‍റെ ആകര്‍ഷണീയതയും. ചുരുളുകളായിരിക്കുന്ന വജ്രം പതിപ്പിച്ച ഈ മോതിരം ‘റിംഗ് പ്രേമി’കളുടെ പുതിയ ഫാഷന്‍ ആണ്.
വിന്‍റേജ് ഗ്ലാമര്‍ മോതിരം
പഴമകളെ കാലത്തിനൊപ്പം ഒതുക്കി എത്തുന്ന യുവത്വത്തിന്‍റെ പുതിയ ഫാഷന്‍. മെറ്റലിലും, വജ്രത്തിലും തീര്‍ത്ത ഇതിന്‍റെ നിര്‍മ്മിതികള്‍ അതീവസങ്കീര്‍ണമാണ്. അതുകൊണ്ട് തന്നെ ഇതിന് ജനപ്രീതി മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലാണ്.
ഇക്കോ - ഫ്രെണ്ട്‌ലി മോതിരം
ശുദ്ധമായ വജ്രം പതിപ്പിച്ച മോതിരമാണിത്. പുനഃസംസ്കരിച്ചെടുത്ത സ്വര്‍ണം ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള മോതിരം തയ്യാറാക്കുന്നത്. ഇക്കാരണത്താല്‍ മോതിരപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരമായ മോതിരമാണ് ഇത്.
ഇനി എന്‍ഗേജ്‌മെന്‍റിന് തയ്യാറായിക്കൊള്ളൂ, ഇഷ്‌ടമുള്ള മോതിരം അണിഞ്ഞുകൊണ്ട്. |