പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > സാമ്പത്തിക രംഗത്ത് മികവ് തെളിയിക്കാന്‍ സ്‌ത്രീകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാമ്പത്തിക രംഗത്ത് മികവ് തെളിയിക്കാന്‍ സ്‌ത്രീകള്‍
സാമ്പത്തിക മേഖലയില്‍ സ്ത്രീകള്‍ പരാജിതരാണെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് മാറി നില്‍ക്കാം. അത് തെറ്റാണെന്ന് തെളിയിച്ച് ബാങ്കിംഗ് മേഖലയുടെ മുന്‍ നിരയില്‍ കയറിയിരുന്ന ഒരു വനിതാരത്നമുണ്ട് ഇവിടെ - ഛന്ദ ദീപക് കൊച്ചാര്‍. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം അലങ്കരിക്കുകയാണ് നാല്‍പ്പത്തിയേഴുകാരിയായ കൊച്ചാര്‍‍.

“സാമ്പത്തിക മേഖല കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ എന്നും പ്രാപ്തരാണ്. എന്നാല്‍ തങ്ങള്‍ക്ക് കിട്ടുന്ന അവസരം അവര്‍ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്” - കൊച്ചാര്‍ പറയുന്നു.

“ചില കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ സ്ത്രീകള്‍ മടി കാണിക്കാറുണ്ട്. എന്നാല്‍ ഈ കാലത്ത് സ്ത്രീകള്‍ വെല്ലുവിളി ഏറ്റെടുത്തേ പറ്റൂ. സ്ത്രീകള്‍ക്ക് തുല്യ പരിഗണന കൊടുക്കുന്നതില്‍ ഐ സി ഐ സി ഐ തന്നെയാണ് ഏറ്റവും നല്ല ഉദാഹരണം. പതിനായിരത്തോളം സ്ത്രീകളാണ് ബാങ്കില്‍ ജോലി ചെയ്യുന്നത്. അതിനാല്‍ സ്ത്രീകള്‍ക്ക് അവസരമില്ലെന്ന് പറയുന്നത് ശരിയല്ല.” - കൊച്ചാര്‍ പറഞ്ഞു.

അതേസമയം തന്നെ ബാങ്കിംഗ് മേഖല വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും സമ്മര്‍ദ്ദമേറിയതാണെന്നും 25 വര്‍ഷത്തോളം ഈ മേഖലയില്‍ അനുഭവസമ്പത്തുള്ള കൊച്ചാര്‍ പറയുന്നു.

1984ല്‍ ഐ സി ഐ സി ഐയില്‍ മാനേജ്മെന്‍റ് ട്രെയിനിയായി ചേര്‍ന്നതാണു കൊച്ചാര്‍. ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നായിരുന്നു സ്ഥാപനത്തിന്‍റെ അന്നത്തെ പേര്. 1993ല്‍ ഐ സി ഐ സി ഐ കൊമേഴ്സ്യല്‍ ബാങ്കിങ്ങിലേക്കു കടക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന്‍റെ കോര്‍ ടീമിലെത്തി. ബാങ്കിന്‍റെ റീട്ടെയില്‍ ബിസിനസ്‌ വളര്‍ത്താന്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്‌. 2001 ഏപ്രിലില്‍ എക്സിക്യുട്ടിവ്‌ ഡയറക്‌ടറായി റീട്ടെയില്‍ ബിസിനസിന്‍റെ തലപ്പത്തുവന്നു. 2006 ഏപ്രിലില്‍ ഡെപ്യൂട്ടി മാനേജിങ്‌ ഡയറക്‌ടറായി.

വ്യവസായ മേഖലയിലെ ശക്തരായ സ്ത്രീകളുടെ ഫോര്‍ച്യൂണ്‍ മാഗസിന്‍ പുറത്തുവിട്ട പട്ടികയില്‍ സ്ഥാനം നേടിയ കൊച്ചാറിന് തന്‍റെ മുന്നിലുള്ള ലക്‍ഷ്യങ്ങളും ഉദ്ദേശ്യങ്ങളും വളരെ വ്യക്തമാണ്. ജോധ്പൂ‍രില്‍ ജനിച്ച കൊച്ചാര്‍ മികച്ച മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിയായും അക്കൌണ്ടന്‍റായും വളര്‍ന്ന് രാജ്യത്തിന്‍റെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ തലപ്പത്തെത്തിയതിന്‍റെ രഹസ്യം കഠിന പ്രയത്നവും ആത്മവിശ്വാസവുമല്ലാതെ മറ്റൊന്നുമല്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സൂര്യന് സ്ത്രീമനസിന്‍റെ നന്ദി
ലൈഫ് ലോംഗ് വാലിഡിറ്റി, ടോക്‌ടൈം 4 വര്‍ഷം!
ഭാര്യമാര്‍ വെറുതെയോ?
സ്കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് മടിയോ?
ശോഭനയുടെ സിനിമാജീവിതത്തിന് 25!
പുരുഷനു പിന്നിലൊളിക്കാതെ സ്ത്രീകള്‍