പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > ലൈഫ് ലോംഗ് വാലിഡിറ്റി, ടോക്‌ടൈം 4 വര്‍ഷം!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലൈഫ് ലോംഗ് വാലിഡിറ്റി, ടോക്‌ടൈം 4 വര്‍ഷം!
ആര്‍ എസ് സുസ്മിത
സ്ത്രീമനസിന് സമയം ചെലവഴിക്കാന്‍ പുതിയ കൂട്ടുകാരന്‍. ഒരു ദിവസമോ, ഒരാഴ്ചയോ അല്ല നാലു വര്‍ഷമാണത്രേ ഇവര്‍ ഒരുമിച്ച് കഴിയുന്നത്. അമ്പട, ഇവനേത് ഭാഗ്യവാന്‍ എന്നോര്‍ത്ത് പുരുഷ കേസരികള്‍ നെറ്റിചുളിക്കുന്നുണ്ടോ? വേറെ ആരുമല്ല... ഫോണാണ് ഈ വില്ലന്‍.

പേടിക്കേണ്ട. ഫോണിനെ മധ്യസ്ഥനാക്കി നിര്‍ത്തിയാണല്ലോ സുന്ദരിയായ കാമുകി കാമുകന്‍റെയടുത്ത് കിന്നാരം പറയുന്നത്. കാമുകന്‍ അവളുടെയടുത്ത് സമയം പോകുന്നതറിയാതെ കൊഞ്ചുന്നതും. ചെവിയടിച്ചു പോകുമെന്ന് ആരൊക്കെ പറഞ്ഞാലും വക വയ്ക്കരുത്. സുന്ദരിമാര്‍ക്ക് മൊബൈല്‍ മാനിയ പിടിച്ചിരിക്കുകയാണെന്നു പറഞ്ഞാല്‍ കാര്യം കഴിഞ്ഞല്ലോ.

ബ്രിട്ടണില്‍ ഈയിടെ നടത്തിയ ഒരു പഠനത്തിലാണ് ഇത് തെളിഞ്ഞത്. ഒരു സ്ത്രീ അവരുടെ ജീവിതകാലയളവില്‍ ശരാശരി 288000 തവണ ഫോണില്‍ സംസാരിക്കുന്നുണ്ട്. അതായത് ശരാശരി 42000 മണിക്കൂര്‍. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ 4.75 വര്‍ഷം. ഇതില്‍ കൂടുതലും അവരുടെ യൌവന - യുവത്വ കാലഘട്ടത്തിലാണത്രേ.

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ ഇക്കാര്യത്തില്‍ അല്പം പിറകോട്ടാണ്. ഒരു പുരുഷന്‍ തന്‍റെ ജീവിതകാലയളവില്‍ 277000 തവണ ഫോണില്‍ സംസാരിക്കാറുണ്ട്. എന്നാല്‍ 28500 മണിക്കൂര്‍ മാത്രമാണ് അവരുടെ ശരാശരി സംസാര സമയം. വര്‍ഷക്കണക്ക് പറയുകയാണെങ്കില്‍ സ്ത്രീകളെക്കാള്‍ ഒരു വര്‍ഷത്തോളം പിന്നില്‍. 3.25 വര്‍ഷം.

മൊബൈല്‍ ഫോണുകളുടെ റീസൈക്കിള്‍ നടത്തുന്ന ഫോണ്‍പിഗിബാങ്ക് ഡോട്ട് കോം ആണ് ബ്രിട്ടണില്‍ ഈ പഠനം നടത്തിയത്. ലണ്ടന്‍ നഗരത്തിലാണ് മൊബൈല്‍ പ്രണയിനികളായ പെണ്‍കുട്ടികള്‍ കൂടുതലും. ആഴ്ചയില്‍ 14 മണിക്കൂറും 14 മിനിറ്റും ഓരോ പെണ്‍കുട്ടിയും ഫോണില്‍ സംസാരിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഭാര്യമാര്‍ വെറുതെയോ?
സ്കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് മടിയോ?
ശോഭനയുടെ സിനിമാജീവിതത്തിന് 25!
പുരുഷനു പിന്നിലൊളിക്കാതെ സ്ത്രീകള്‍
ജോലിയുള്ള യുവതികള്‍ അറിയാന്‍...
വനിതാ സീറ്റിന് ‘ബില്‍‘ വരണം?