പല കുട്ടികളും സ്കൂളില്‍ പോകാന്‍ മടി കാണിക്കുന്നതിന് കാരണം അവര്‍ ചിന്തിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതാണ്. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും അവര്‍ നിര്‍ബന്ധിതരാവും. ചിന്തയെ പരമാവധി ഒഴിവാക്കാന്‍ അവരുടെ മനസ്സ് അവരോട് ആവശ്യപ്പെടുന്നു. അതിനാല്‍ അവര്‍ മടികാണിക്കുന്നു.
അതേസമയം, ആളുകള്‍ ജിജ്ഞാസുക്കള്‍ കൂടിയാണെന്നതിനാല്‍ എല്ലാവരെ സംബന്ധിച്ചും ഇത് ശരിയാവണമെന്നില്ല. പക്ഷേ അത്തരക്കാരുടെ ചിന്തകള്‍ക്കും ചില പരിമിതകളുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“ആളുകള്‍ ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നു, അത് വളരെ എളുപ്പമോ ബുദ്ധിമുട്ടേറിയതോ അല്ലെങ്കില്‍. ആളുകള്‍ വെല്ലുവിളി ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നു. അതുകൊണ്ടാണ് നമ്മള്‍ കളികളിലേര്‍പ്പെടുന്നത്. തീര്‍ത്തും എളുപ്പമായതും എന്നാല്‍ പരിധിയില്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയതുമായ കാര്യങ്ങള്‍ ചെയ്യുന്നതിന് നമ്മുടെ മനസ്സ് മടിച്ചു നില്‍ക്കും.” ഈ പരിധിയാണ് ക്ലാസ് മുറിയില്‍ അധ്യാപകര്‍ കണ്ടെത്തേണ്ടതെന്ന് വില്ലിംഗ്ഹാം പറയുന്നു.
സര്‍ഗാത്മകമായ അധ്യാപനത്തിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കഥ പറയുന്നതു പോലുള്ള അധ്യാപനം കുട്ടികളുടെ വൈകാരികതയേയും ചിന്തയേയും ഉണര്‍ത്തും. മാത്രമല്ല, കുട്ടികളുടെ കഴിവും മുന്‍പരിചയവും ഏതു വിഷയത്തിലാണോ ആ വിഷയത്തില്‍ ഒരു കുട്ടിയ്ക്ക് വലിയ വെല്ലുവിളികള്‍ പിന്നീട് ഏറ്റെടുക്കാനാവുമെന്നും വില്ലിംഗ്ഹാം അഭിപ്രായപ്പെടുന്നു. |