പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > സ്കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് മടിയോ?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്കൂളില്‍ പോകാന്‍ കുട്ടികള്‍ക്ക് മടിയോ?
ഭൂരിഭാഗം അമ്മമാര്‍ക്കും ഒരു പരാതി പൊതുവായി ഉണ്ടാകും. കുട്ടികള്‍ സ്കൂളില്‍ പോകാന്‍ ഇഷ്ടപ്പെടുന്നില്ല. സ്കൂളെന്നു കേള്‍ക്കുമ്പൊഴേ കുട്ടികള്‍ വിമുഖത പ്രകടിപ്പിക്കുന്നു എന്നൊക്കെ.

ഈ പരാതിക്ക് പിന്നില്‍ ഒരു ശാസ്ത്രീയ - മനഃശാസ്ത്ര വശമുണ്ട് എന്നത് താല്‍‌പര്യമുണര്‍ത്തും. എന്തുകൊണ്ട് കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ മടിയുണ്ടാകുന്നു എന്ന ചോദ്യത്തിന്ന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വിര്‍ജീനിയ സര്‍വകലാശാലയിലെ ഡാനിയല്‍ വില്ലിംഗ്ഹാം എന്ന ഗവേഷകന്‍.

ഡാനിയലിന്‍റെ “എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഇഷ്ടപ്പെടുന്നില്ല?” എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച വിവരണമുള്ളത്. വിദ്യാര്‍ത്ഥികളെ മനഃശാസ്ത്രപരമായ പഠനത്തിന് വിധേയമാക്കുകയാണ് ഡാനിയല്‍.

“പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് നൂറ് വിദ്യാര്‍ത്ഥികളോട് ചോദിച്ചാല്‍ എല്ലാവരും അതേയെന്നാണ് പറയുക. അതേസമയം സ്കൂളില്‍ പോകാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇതേ വിദ്യാര്‍ത്ഥികള്‍ തന്നെ ഇല്ല എന്ന് പറയും” - വില്ലിംഗ്ഹാം പറയുന്നു.

ചിന്തയെ ഒഴിവാക്കാന്‍ താല്‍പര്യപ്പെടുന്ന തരത്തിലാണ് ആളുകളുടെ മനസ്സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ചിന്ത എന്നത് സാവധാനത്തിലുള്ള ഒരു പ്രവര്‍ത്തനമാണ്. മാത്രമല്ല ഇത് ശ്രമകരവും അനിശ്ചിതവുമാണ്. അതിനാല്‍ തന്നെ സ്വാഭാവികമായി ആളുകള്‍ ഈ പ്രവര്‍ത്തനത്തെ ഒഴിവാക്കാന്‍ ശ്രമിക്കും.

പാചകമാണ് ഈ സിദ്ധാന്തത്തെ വിശദീകരിക്കാന്‍ വില്ലിംഗ്ഹാം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. മികച്ച രീതിയില്‍ പാചകം ചെയ്യുന്നതിന് ചിലര്‍ പുസ്തകങ്ങളിലും ഇന്‍റര്‍നെറ്റിലും മറ്റുമുള്ള പാചകകുറിപ്പുകള്‍ ഉപയോഗപ്പെടുത്തും. അതേസമയം മറ്റ് ചിലര്‍ ഇത്തരം ശ്രമങ്ങള്‍ക്ക് മുതിരാതെ അവരവര്‍ക്ക് അറിയാവുന്ന തരത്തില്‍ പാചകം ചെയ്യും.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ശോഭനയുടെ സിനിമാജീവിതത്തിന് 25!
പുരുഷനു പിന്നിലൊളിക്കാതെ സ്ത്രീകള്‍
ജോലിയുള്ള യുവതികള്‍ അറിയാന്‍...
വനിതാ സീറ്റിന് ‘ബില്‍‘ വരണം?
അമ്മയുടെ സ്വന്തം....പൂജ
അം‌ബിക - കരുത്തുറ്റ വ്യക്തിത്വം