എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ സൌന്ദര്യ റാണിയായിരുന്നു ശോഭന. നൃത്തപാടവവും, സൌന്ദര്യവും അഭിനയചാതുരിയും ചലച്ചിത്രലോകത്ത് ഇവര്‍ക്ക് സ്വന്തമായ ഇരിപ്പിടം നേടിക്കൊടുത്തു. ശോഭന അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അവര്‍ക്ക് പ്രേക്ഷക മനസ്സില്‍ സ്നേഹം നിറഞ്ഞ ഒരു ഇടം നല്‍കി.ടി പി ബാലഗോപാലന്‍ എം എ, കുഞ്ഞാറ്റക്കിളികള്‍, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ഉള്ളടക്കം, മായാമയൂരം, തേന്‍മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ്, പവിത്രം, പക്ഷേ, മിന്നാരം, ശ്രദ്ധ, മാമ്പഴക്കാലം,ധ്വനി, അപരന്‍, ഇന്നലെ, കണ്‍കെട്ട്, മേലേപ്പറമ്പില്‍ ആണ്‍വീട്, മിന്നാമിനുങ്ങിനും മിന്നുകെട്ട്, ഈ ശബ്ദം ഇന്നത്തെ ശബ്ദം, കാണാമറയത്ത്, യാത്ര, അനന്തരം, വിചാരണ, മുക്തി, ചരിത്രം, കളിക്കളം, പപ്പയുടെ സ്വന്തം അപ്പൂസ്, വിഷ്ണു, മഴയെത്തും മുന്‍പേ, ഹിറ്റ്ലര്‍, കളിയൂഞ്ഞാല്, വല്യേട്ടന്‍ തുടങ്ങിയവയാണ് ശോഭനയുടെ പ്രധാന ചിത്രങ്ങള്‍.സിനിമയ്ക്കും നൃത്തത്തിനും വേണ്ടി വിവാഹത്തെ പോലും ശോഭന മാറ്റിനിര്‍ത്തി. ഇപ്പോള്‍, നൃത്തവേദിയിലേക്ക് ചുവടുവെച്ചെത്തുന്ന കലാകാരികളെ പ്രോത്സാഹിപ്പിക്കാനും, ഭരതനാട്യത്തെ പോഷിപ്പികാനുമായി ശോഭന നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ‘മായാരാവണന്‍’ എന്ന നൃത്തശില്പത്തിലൂടെ നൃത്തത്തിന്‍റെ പുതിയ സാധ്യതകളാണ് ശോഭന കണ്ടെത്തിയത്. ‘മായാരാവണന്‍’ വന്‍വിജയമായതോടെ ശോഭന അടുത്ത പ്രൊജക്ടിലേക്ക് കടന്നു. ‘കൃഷ്ണ’ എന്നാണ് ശോഭനയുടെ പുതിയ പദ്ധതിയുടെ പേര്. അതിന്‍റെ ഗവേഷണത്തിന്‍റെയും ചിട്ടപ്പെടുത്തലുകളുടെയും തിരക്കിലാണ് ഈ സ്വപ്നസുന്ദരി. |