പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > പുരുഷനു പിന്നിലൊളിക്കാതെ സ്ത്രീകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുരുഷനു പിന്നിലൊളിക്കാതെ സ്ത്രീകള്‍
എസ് വി അനില
കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയ്ക്ക് ലോകത്തിലെ സ്ത്രീ സമൂഹം കൈവരിച്ചിട്ടുള്ള മുന്നേറ്റം അതിശയകരമാണ്. പുരുഷന്‍ കൈവച്ചിട്ടുള്ള മിക്ക മേഖലകളിലും പുരുഷനെക്കാള്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞു. ഇതേക്കുറിച്ച് ലോകമെങ്ങും പഠനങ്ങള്‍ നടന്നുവരുന്നു.

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെയും, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെയും വിദഗ്ധര്‍ നടത്തിയ പഠനവും ഇക്കാര്യം വ്യക്തമാക്കുന്നു. സാമ്പത്തികമായി സ്വയം പര്യാപ്തത കൈവരിച്ച സ്ത്രീകള്‍ ‘താന്‍ പുരുഷന് പിന്നിലാണെ’ന്ന ചിന്താഗതികളൊന്നും വച്ചുപുലര്‍ത്താറില്ലെന്നും പഠനത്തില്‍ പറയുന്നു.

പക്ഷേ, ഈ രംഗത്തു തന്നെയുള്ള വിദഗ്ദ്ധര്‍ പറയുന്നത് ചില മേഖലകളിലെങ്കിലും ഇപ്പോഴും സ്ത്രീ - പുരുഷ അസമത്വം നിലവിലുണ്ടെന്നാണ്. അതേസമയം, വിദ്യാഭ്യാസരംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കടന്നു വന്നത്, ബാലവേലയ്ക്ക് വ്യാപകമയ കുറവു വരുത്തിയെന്നും പഠനം വിലയിരുത്തുന്നു.

“സ്ത്രീകളെ സംബന്ധിച്ചുള്ള പുതിയ പഠനം ശുഭസൂചകമാണ്. പല അവസരങ്ങളിലും, ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലിയും, ജോലിക്കയറ്റവും സ്ത്രീകള്‍ക്ക് കിട്ടാതെ പോകുന്നത് അവര്‍ അതിന് വേണ്ടി ശ്രമിക്കാത്തതു കൊണ്ട് മാത്രമാണ്. എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച്, സര്‍വകലാശാല ബിരുദങ്ങള്‍ സമ്പാദിക്കുന്ന സ്ത്രീകള്‍ ഇന്ന് വളരെ കൂടുതലാണ്. ചില അവസരങ്ങളിലെങ്കിലും, തങ്ങളുടെ വിദ്യാഭ്യാസത്തെ പ്രായോഗിക തലത്തില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് കഴിയുന്നില്ല” - മാഞ്ചസ്‌റ്റര്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ഫിയോണ ഡെവിന്‍ പറയുന്നു.

സമൂഹത്തിലെ മധ്യവര്‍ഗത്തിലും, ഉപരിവര്‍ഗത്തിലും ഉള്‍പ്പെട്ട സ്ത്രീകള്‍ക്കാണ് സമൂഹത്തില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ പ്രകടമായ പുരോഗതി ഉണ്ടായത്. അതേസമയം, സമൂഹത്തിലെ താഴേക്കിടയിലുള്ള തൊഴിലാളി വര്‍ഗത്തില്‍പ്പെട്ട സ്ത്രീകള്‍ ഇപ്പോളും തൊഴില്‍മേഖലയില്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നും പഠനം വിലയിരുത്തുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജോലിയുള്ള യുവതികള്‍ അറിയാന്‍...
വനിതാ സീറ്റിന് ‘ബില്‍‘ വരണം?
അമ്മയുടെ സ്വന്തം....പൂജ
അം‌ബിക - കരുത്തുറ്റ വ്യക്തിത്വം
ജയലളിത - തമിഴകത്തെ വീരനായിക
പിബിയിലെ ആദ്യ സ്ത്രീശബ്‌ദം: വൃന്ദ