പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > ജോലിയുള്ള യുവതികള്‍ അറിയാന്‍...
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജോലിയുള്ള യുവതികള്‍ അറിയാന്‍...
PROPRO
അവിവാഹിതരായ യുവാക്കളോട് ഒരു ചോദ്യം. നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് ജോലി വേണമെന്ന് നിര്‍ബന്ധമുണ്ടോ? ഇക്കാലത്ത്, ജോലി ഉള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതിലായിരിക്കാം ഭൂരിപക്ഷം യുവാക്കള്‍ക്കും താല്‍‌പര്യം. സാമ്പത്തിക മാന്ദ്യം ബാധിച്ച് സ്വന്തം ജോലി പോയാലും ഭാര്യയുടെ ശമ്പളം കൊണ്ട് ജീവിക്കാമല്ലോ.

എന്നാല്‍ ജോലിയുള്ള പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചു കൂടി യുവാക്കള്‍ മനസിലാക്കുന്നതു നല്ലതാണ്. ജോലിയുള്ളവരില്‍ അനുവാദമില്ലാതെ കുടിയേറുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ജോലിക്കൊപ്പം ഭര്‍തൃകാര്യവും, ഭര്‍ത്താവിന്‍റെയും തന്‍റെയും വീട്ടുകാര്യവും അന്വേഷിക്കാന്‍ നിര്‍ബന്ധിതയാകുന്ന യുവതികള്‍ ആണ് സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതായി പുതിയ സര്‍വേ കണ്ടെത്തിയിരിക്കുന്നത്.

ഒരു പ്രമുഖ ടി വി ചാനലാണ് ഇതു സംബന്ധിച്ച് സര്‍വ്വേ നടത്തിയത്. 40 വയസിനു താഴെയുള്ള സ്‌ത്രീകള്‍ ആണ് ഏറ്റവും അധികമായി സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതെന്നാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്. ചെറുപ്പക്കാരികളായ സ്ത്രീകള്‍, ഏകാഗ്രതയില്ലാത്തവരും, സ്വാര്‍ത്ഥമതികളും മടിയുള്ളവരുമാണെന്ന മുതിര്‍ന്നവരുടെ കാഴ്ചപ്പാട് ശരിയാണെന്നും ഈ സര്‍വേഫലം പറയുന്നു.

വീട്ടിലും, ജോലിസ്ഥലത്തും സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീകള്‍ അവര്‍ പോലും അറിയാതെയാണ് ഇങ്ങനെ ഒരു വ്യത്യസ്ത സ്വഭാവത്തിലെത്തുന്നത്. വീട്ടില്‍ ഭര്‍ത്താവിനെയും, കുഞ്ഞിനെയും ശ്രദ്ധിച്ച് അവരുടെ എല്ലാ കാര്യങ്ങളും നിറവേറ്റി ഓഫീസില്‍ എത്തുന്ന ഇവര്‍ക്ക് ഓഫീസില്‍ നിന്ന് ലഭിക്കുന്ന സമ്മര്‍ദ്ദങ്ങള്‍ കൂടി താങ്ങാനാകില്ല.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വനിതാ സീറ്റിന് ‘ബില്‍‘ വരണം?
അമ്മയുടെ സ്വന്തം....പൂജ
അം‌ബിക - കരുത്തുറ്റ വ്യക്തിത്വം
ജയലളിത - തമിഴകത്തെ വീരനായിക
പിബിയിലെ ആദ്യ സ്ത്രീശബ്‌ദം: വൃന്ദ
ഇന്ദ്രപ്രസ്ഥത്തില്‍ തേര്‍തെളിച്ച ഷീല