പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > അമ്മയുടെ സ്വന്തം....പൂജ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമ്മയുടെ സ്വന്തം....പൂജ
PTI
മിസ് ഇന്ത്യ വേള്‍ഡ് പൂജ ചോപ്ര ആനന്ദനിര്‍വൃതിയിലാണ്! പക്ഷേ, കിരീടത്തിന്‍റെ ഭാരം ഒട്ടുമില്ലാതെ അവര്‍ മനസു തുറന്നു, ‘കടപ്പാട് മുഴുവന്‍ അമ്മയ്ക്കാണ്’.

മിസ് ഇന്ത്യ വേള്‍ഡ് കിരീടം ചൂടാന്‍ തന്നെ അനുഗ്രഹിച്ച ഓരോരുത്തരെയും ചിത്രം മനസ്സില്‍ തിളങ്ങുന്നുണ്ട് എങ്കിലും, സൌന്ദര്യപട്ടം ശിരസ്സിലണിഞ്ഞപ്പോള്‍ ഉതിര്‍ന്നിറങ്ങിയ കണ്ണുനീരില്‍ തന്‍റെ അമ്മയ്ക്കുള്ള കടപ്പാട് മാത്രമാണെന്ന് പൂജ. ഒരു അഭിമുഖത്തിനിടെയാണ് പൂജ തന്‍റെ മനസ് തുറന്നത്.

പൂജയുടെ വിടര്‍ന്ന പുഞ്ചിരിയും വടിവൊത്ത ശരീരവും, കാണികളെയും വിധികര്‍ത്താക്കളേയും ഒരേപോലെ ആശ്ചര്യപ്പെടുത്തിയിരുന്നു. സൌന്ദര്യത്തിന്‍റെയും ബുദ്ധിയുടെയും ഏകോപനമായിരുന്നു പൂജ. പെട്ടെന്നും, അതിലുപരി ഹൃദ്യവുമായ അവരുടെ മറുപടികള്‍ വിധികര്‍ത്താക്കളുടെ മനം കവര്‍ന്നിരുന്നു.

അഭിമുഖങ്ങളില്‍ അമ്മയെക്കുറിച്ച് പറയാനായിരുന്നു പൂജയ്ക്ക് താല്പര്യം. “അമ്മയുടെ പിന്തുണയില്ലായിരുന്നെങ്കില്‍ എനിക്കിത് നേടാനാവില്ലായിരുന്നു. അമ്മയാണ് എന്നെ ഉയര്‍ത്തിക്കൊണ്ട് വന്നത്. എന്‍റെ സ്വപ്നങ്ങളെല്ലാം സഫലമാക്കാന്‍ അമ്മയാണ് സഹായിച്ചത്. ഈ വിജയവും കിരീടവും എനിക്കെന്നപോലെ അമ്മയ്ക്കുമുള്ളതാണ്” കിരീടജേതാവിന്‍റെ ഭാവം വെടിഞ്ഞ് പൂജ പറഞ്ഞു.

വിധികര്‍ത്താകള്‍ക്ക് പൂജ അദ്‌ഭുതമായത് അവസാന ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു. പൂജയെ വ്യത്യസ്തയാക്കിയതും, മിസ് ഇന്ത്യ വേള്‍ഡ് പദവിയിലേക്കുയര്‍ത്തിയതും ആ ചോദ്യത്തിനുള്ള മറുപടിയും.

ചോദ്യം ഇതായിരുന്നു, “ദൈവത്തെ കാണാന്‍ അവസരം ലഭിച്ചാല്‍ നിങ്ങള്‍ എന്താണ് ആവശ്യപ്പെടുക?” ഇതിന് പൂജ ഇങ്ങനെ മറുപടി പറഞ്ഞു- ഞാന്‍ ചോദിക്കും, എന്തുകൊണ്ട് ചില കുട്ടികള്‍ക്ക് ഒരു അമ്മയുടെ സ്നേഹം നഷ്ടപ്പെടുന്നതെന്ന്.

ഈ മറുപടിയായിരുന്നു അഭിമാനാര്‍ഹമായ കിരീടമണിയാന്‍ പൂജയെ അര്‍ഹയാക്കിയത്. വൈകാരികമായ ആ മറുപടി വിധികര്‍ത്താക്കളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു. പൂജ പുതിയ തയ്യാറെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് ...കൂടുതല്‍ ഉയരങ്ങളിലേക്ക്, കൂടുതല്‍ ബഹുമതികളിലേക്ക്, കൂടുതല്‍ നേട്ടങ്ങളും കിരീടങ്ങളും സ്വന്തമാക്കാനായി!!!

 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അം‌ബിക - കരുത്തുറ്റ വ്യക്തിത്വം
ജയലളിത - തമിഴകത്തെ വീരനായിക
പിബിയിലെ ആദ്യ സ്ത്രീശബ്‌ദം: വൃന്ദ
ഇന്ദ്രപ്രസ്ഥത്തില്‍ തേര്‍തെളിച്ച ഷീല
അന്തപ്പുരത്തില്‍ നിന്ന് അരങ്ങത്തേക്ക്- വസുന്ധര
ഭാരതത്തിനു വേണ്ടി സുഷമ