പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > അം‌ബിക - കരുത്തുറ്റ വ്യക്തിത്വം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അം‌ബിക - കരുത്തുറ്റ വ്യക്തിത്വം
ഗോദയില്‍ വള കിലുങ്ങുമ്പോള്‍ - 10
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ഊര്‍ജസ്വലയായ വനിതാ നേതാവ്. യുവത്വത്തില്‍ തന്നെ വ്യക്തമായ രാഷ്‌ട്രീയ ബോധത്തോടെ ദേശീയ രാഷ്‌ട്രീയത്തിലേക്ക് കടന്നു വന്ന അംബികാ സോണി എ ഐ സി സി യുടെ വക്തവായത് രാഷ്‌ട്രീയ ജീവിതത്തില്‍ സ്വയം ആര്‍ജിച്ചെടുത്ത കരുത്തു കൊണ്ട് തന്നെയാണ്.

അവിഭക്ത പഞ്ചാബിലെ ലാഹോറില്‍ നകുല്‍ സെന്നിന്‍റെയും ശ്രീമതി ഇന്ദു നകുല്‍ സെന്നിന്‍റെയും മകളായി 1943 നവംബര്‍ 13നാണ് അംബികാ സോണി ജനിച്ചത്. 1961ല്‍ ശ്രീ ഉദയ് സി സോണിയെ അംബിക ജീവിത പങ്കാളിയാക്കി. ഇവര്‍ക്ക് ഒരു മകനുണ്ട്.

ഇന്ദ്രപ്രസ്ഥ കോളജ്, ഡല്‍ഹി സര്‍വ്വകലാശാല, ഇന്ത്യയിലെ ഫ്രഞ്ച് പഠന കാര്യാലയമായ അലയന്‍സ് ഓഫ് ഫ്രാന്‍‌‌കെയ്സ്, ബാങ്കോങ്ക് സര്‍വകലാശാല, ക്യൂബയിലെ ഹവാന സര്‍വകലാശാ‍ല എന്നിവയിലെ പഠനത്തോടൊപ്പം ബി എ ഓണേഴ്സ് പൂര്‍ത്തിയാക്കിയ അംബിക ഫ്രഞ്ച് ഭാഷയിലും സ്പാനിഷ് കലയിലും സാ‍ഹിത്യത്തിലും ഡിപ്ലോമ നേടി.

യൂത്ത് കോണ്‍ഗ്രസിലൂടെയാണ് അംബികാ സോണി ദേശീയ രാഷ്‌ട്രീയത്തിലേക്ക് കടന്നു വന്നത്. 1975ല്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 1976 മാര്‍ച്ചില്‍ അംബികാ സോണി രാജ്യസഭയിലെത്തി.
1 | 2  >>  
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജയലളിത - തമിഴകത്തെ വീരനായിക
പിബിയിലെ ആദ്യ സ്ത്രീശബ്‌ദം: വൃന്ദ
ഇന്ദ്രപ്രസ്ഥത്തില്‍ തേര്‍തെളിച്ച ഷീല
അന്തപ്പുരത്തില്‍ നിന്ന് അരങ്ങത്തേക്ക്- വസുന്ധര
ഭാരതത്തിനു വേണ്ടി സുഷമ
സ്ത്രീ ശക്തി- കുമാരി സെല്‍ജ