പ്രധാന താള്‍ > മറ്റുള്ളവ > സ്ത്രീ > ലേഖനങ്ങള്‍ > സുന്ദരിയാവുന്നത് മുപ്പത്തിരണ്ടില്‍ !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുന്ദരിയാവുന്നത് മുപ്പത്തിരണ്ടില്‍ !
IFM
തൊട്ടാല്‍ പൊട്ടുന്ന പ്രായമെന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ? ഏതാണാപ്രായം...ഒരു പതിനേഴ് മുതല്‍ ഇരുപതുകളുടെ ആദ്യപടവുകള്‍ വരെയെന്നാവും സാധാരണഗതിയില്‍ നാം പറയുക. എന്നാല്‍, ഈ ധാരണയൊക്കെ മാറ്റി സുന്ദരികള്‍ വീണ്ടുമൊരു ആത്മപരിശോധന നടത്താന്‍ സമയമായി എന്നാണ് തോന്നുന്നത്.

ഭൂരിഭാഗം സ്ത്രീകള്‍ക്കും മുപ്പതുകളുടെ തുടക്കത്തിലാണത്രേ ആകര്‍ഷണീയതയുണ്ടെന്ന് സ്വയം തോന്നുന്നത്! ഏറ്റവും സൌന്ദര്യവതികളായിരുന്നത് ഈ കാലഘട്ടത്തിലായിരുന്നു എന്ന് അവര്‍ കരുതുകയും ചെയ്യുന്നു. ഒരു പഠനമാണ് രസകരമായ ഈ വിവരം പുറത്തുവിട്ടത്.

ബ്രിട്ടനില്‍ നടന്ന പഠനത്തില്‍ നാല്‍പ്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ള 1500 വനിതകളുടെ പ്രതികരണമാണ് കണക്കിലെടുത്തത്. ഇവരില്‍ 38 ശതമാനവും മുപ്പതുകളുടെ തുടക്കത്തില്‍ സൌന്ദര്യത്തിലും ആകര്‍ഷണീയതയിലും മുന്നിട്ടു നിന്നു എന്ന് വിശ്വസിക്കുന്നു. ഇവരില്‍ തന്നെ ഭൂരിഭാഗവും 32 വയസ്സിലാണ് സൌന്ദര്യം ഏറ്റവും മികച്ച നിലയിലാതെന്നും കരുതുന്നു.

ഇരുപതുകളില്‍ സ്വാഭാവികമായും ഉണ്ടാകാവുന്ന സുരക്ഷിതത്വ ബോധമില്ലായ്മയും ജീവിതപ്രശ്നങ്ങളും മാറിവരുന്നതാണ് സ്ത്രീകള്‍ക്ക് മുപ്പതുകളില്‍ ആത്മ വിശ്വാസം കൂട്ടുന്നതെന്ന് പഠനം നടത്തിയവര്‍ വിശദീകരിക്കുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കീബോര്‍ഡിലും വള കിലുക്കം
അടുക്കളയിലെ മാന്ദ്യം
ദേവതമാര്‍ സന്തോഷിക്കുകയാണ്
മലയാളി കാമുകി എവിടെ ?
‘ചിത്ര വിവാദം‘ ജയിച്ച് ബ്രൂണി
പൊന്നായാല്‍ പെണ്ണു വേണം!